ഹിലരി ക്ലിന്റനെതിരെ ആഞ്ഞടിച്ച് ഡോണാള്‍ഡ് ട്രംപ്
|നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തുകയെന്നത് തന്റെ ലക്ഷ്യമായി ഇപ്പോഴെ നിശ്ചയിച്ചുകഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തുകയെന്നത് തന്റെ ലക്ഷ്യമായി ഇപ്പോഴെ നിശ്ചയിച്ചുകഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. ഹിലരിയുടെ ജീവിതം തന്നെ വലിയൊരു നുണയാണെന്നും ട്രംപ് പറഞ്ഞു.
ന്യൂയോര്‍ക്കിലെ റോമില്‍ നടന്ന റാലിയിലാണ് താനിപ്പൊഴേ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഹിലരി ക്ലിന്റണാവും എതിര്‍സ്ഥാനാര്‍ഥിയെന്ന ഉറപ്പില്‍ ഹിലരിക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്കും ട്രംപ് തുടക്കമിട്ടു. ഹിലരി ക്ലിന്റണെ ഏറ്റവും നന്നായി തോല്പിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പ്രൈമറികള്‍ നടന്നുകൊണ്ടിരിക്കെ റിപ്പബ്ലിക്കന്‍ നിരയില്‍ ട്രംപ് തന്നെയാണ് മുന്നേറുന്നത്. എങ്കിലും മുഖ്യ എതിരാളെ ട്രെഡ് ക്രൂസിനേക്കാള്‍ നേരിയ വ്യത്യാസം മാത്രമേ ട്രംപിന് ഇപ്പോഴുമുള്ളൂ. ഒടുവില്‍ പുറത്തുവന്ന റോയിട്ടര്‍ അഭിപ്രായ സര്‍വേയില്‍ ട്രംപിന് 41 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ട്രഡ്ക്രൂസിന് 35 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്.
എന്നാല്‍ മറുവശത്ത് ഹിലരി ക്ലിന്റണും ബെര്‍ണി സാന്‍ഡേഴ്സും ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും 48 ശതമാനം വീതം പേരുടെ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പ്രൈമറികള്‍ ഏപ്രില്‍ 19നാണ് നടക്കുക. മാര്‍ച്ച് 15ന് നടന്ന മിസ്സൂറിയിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയുടെ ഫലം ചൊവ്വാഴ്ച പുറത്തുവന്നു. ഇതില്‍ ട്രംപിനായിരുന്നു വിജയം