International Old
മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കിങ് ജോങ് ഉന്‍മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കിങ് ജോങ് ഉന്‍
International Old

മിസൈല്‍-ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് കിങ് ജോങ് ഉന്‍

Khasida
|
5 Jun 2018 6:15 AM GMT

തീരുമാനം ആയുധ പരീക്ഷണങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന പശ്ചാത്തലത്തില്‍

മിസൈല്‍- ആണവായുധ പരീക്ഷണങ്ങള്‍ എത്രയും വേഗം നിര്‍ത്തിവെക്കുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറിയന്‍ തീരത്തെ സമാധാനവും രാജ്യത്തിന്റെ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ചാണ് സ്വാഗതാര്‍ഹമായ ഈ തീരുമാനം ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരുമാനപ്രകാരം ഇന്നുമുതല്‍ രാജ്യത്തെ എല്ലാ ആണവപരീക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടും, മിസൈല്‍ പരീക്ഷണം നിര്‍ത്തിവെക്കും. ആണവനിര്‍വ്യാപനം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും ജൂണില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇത് വളരെ നല്ല വാര്‍ത്തയാണെന്നും വലിയ പുരോഗതിയാണുണ്ടായിരിക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കിമ്മുമാ​​യു​​​ള്ള ച​​​ർ​​​ച്ച ഫ​​​ലം ചെ​​​യ്യി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ ഉ​​​ച്ച​​​കോ​​​ടി ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്നു ട്രം​​​പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തയാഴ്ച ഉത്തര-ദക്ഷിണ കൊറിയ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള പാ​​​ൻ​​​മു​​​ൻ​​​ജോം ഗ്രാ​​​മ​​​ത്തി​​ൽ നടക്കുന്നുണ്ട്. ആറ് പതിറ്റാണ്ടിന് ശേഷമാണ് ചരിത്രപരമായ ഉച്ചകോടി നടക്കാന്‍ പോകുന്നത്. അതിന്ശേഷം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

Related Tags :
Similar Posts