International Old
ദല്ലാസ് വെടിവെപ്പ്: അക്രമിക്ക് തീവ്രവാദി ബന്ധമില്ലെന്ന് പോലീസ്ദല്ലാസ് വെടിവെപ്പ്: അക്രമിക്ക് തീവ്രവാദി ബന്ധമില്ലെന്ന് പോലീസ്
International Old

ദല്ലാസ് വെടിവെപ്പ്: അക്രമിക്ക് തീവ്രവാദി ബന്ധമില്ലെന്ന് പോലീസ്

Ubaid
|
5 Jun 2018 12:34 PM GMT

പൊലീസ് അതിക്രമത്തിനെതിരെ ദല്ലാസില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയിലെ ഡള്ളസില്‍ 5 പൊലീസുകാരെ വെടിവെച്ച് കൊന്ന മിക് സേവ്യര്‍ ജോണ്‍സണ് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് അതിക്രമത്തിനെതിരെ ദല്ലാസില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഒരാഴ്ചക്കിടെ രണ്ട് കറുത്തവര്‍ഗക്കാരായ യുവാക്കളാണ് അമേരിക്കയില്‍ പൊലീസുകാരുടെ വെടിയേറ്റ് മരിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ ദല്ലാസില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ 5 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. മിക സേവ്യര്‍ ജോണ്‍സണ്‍ എന്ന 25 കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിക് സേവ്യര്‍ വെടിവെയ്പ്പ് നടത്തിയത് തനിച്ചാണെന്ന് യു എസ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ നഗരം സുരക്ഷിതമാണെന്നും ഡല്ലാസ് മേയര്‍ മൈക്ക് റോളിങ്ങ്സ് അറിയിച്ചു.

അമേരിക്കന്‍ മുന്‍ സേനാംഗമായ മിക്കിന്‍റെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്നും ഭീകരവാദ സംഘടനകളുമായി ബന്ധമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മിക്കിന്‍റെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കളും, തോക്കും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെപ്പിനെ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അപലപിച്ചു.

Similar Posts