International Old
ചൈനീസ് ഉത്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25% അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനംചൈനീസ് ഉത്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25% അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം
International Old

ചൈനീസ് ഉത്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25% അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

Jaisy
|
17 Jun 2018 4:51 AM GMT

മുപ്പത്തിനാല് ദശലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ള എണ്ണൂറ് ഉല്‍പന്നങ്ങള്‍ക്കാണ് അധിക നികുതി ചുമത്തുക

ചൈനീസ് ഉത്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. മുപ്പത്തിനാല് ദശലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ള എണ്ണൂറ് ഉല്‍പന്നങ്ങള്‍ക്കാണ് അധിക നികുതി ചുമത്തുക. ജൂലൈ ആറ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

അമേരിക്ക ചൈന വ്യാപാരമേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നതാണ് തീരുമാനം. നിലവിലുള്ള എണ്ണൂറ് ഉല്‍പന്നങ്ങള്‍ക്ക് പുറമെ 16 ദശലക്ഷം ഉല്‍പന്നങ്ങളുടെ താരിഫ് സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുന്നതായും വൈറ്റ് ഹൌസ് അറിയിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം വരെ നികുതി ചുമത്താനാണ് ആലോചനകള്‍.

കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഡൊണാള്‍ഡ് ട്രംപും സര്‍ക്കാരും മുതിര്‍ന്നേക്കുമെന്നാണ് സൂചനകള്‍. കാറുകള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും സമുദ്രോല്‍പ്പന്നങ്ങള്‍ക്കും നികുതി കൂടും. ജൂലൈ 6 മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വരും. അമേരിക്കന്‍ ഭൌതിക സാഹചര്യം ഉപയോഗിച്ച് വിപണിയില്‍ നിന്ന് ചൈന വന്‍ ലാഭം കൊയ്യുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. അമേരിക്കയുടെ പുതിയ നീക്കം ചൈനയോടുള്ള വെല്ലുവിളിയായാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം. എന്നാല്‍ ട്രംപിന്റെ പുതിയ നീക്കത്തോട് ചൈന ഇത് വരെ പ്രതികരിച്ചിട്ടില്ല. നികുതി വര്‍ദ്ധന പ്രാബല്യത്തിലായാല്‍ അത് ചൈനക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Related Tags :
Similar Posts