International Old
കൃഷ്ണമൃഗത്തെ സംരക്ഷിക്കാനായി ടിബറ്റിലെ റങ്മയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുകൃഷ്ണമൃഗത്തെ സംരക്ഷിക്കാനായി ടിബറ്റിലെ റങ്മയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International Old

കൃഷ്ണമൃഗത്തെ സംരക്ഷിക്കാനായി ടിബറ്റിലെ റങ്മയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

Jaisy
|
18 Jun 2018 3:38 AM GMT

ലാസയിലേക്കാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത്

കൃഷ്ണമൃഗത്തെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ടിബറ്റിലെ റങ്മയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ലാസയിലേക്കാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത്.

262 കുടുംബങ്ങളിൽ നിന്നായി 1102 ഗ്രാമീണരെയാണ് ഗവണ്‍മെന്റ് പദ്ധതിപ്രകാരം മാറ്റിപാർപ്പിച്ചത്. നയ്മ കണ്ടിയിലെ വടക്കൻ റങ്മയിൽ നിന്നും ലാസയിലേക്കാണ് ആളുകളെ മാറ്റിയത്.'മുപ്പത്തിയൊന്ന് ട്രക്കുകളിലായി ഇവരുടെ സാധനസാമഗ്രികളെല്ലാം കയറ്റി അയച്ചു. ഇന്നത്തോടെ മാറ്റിപാർപ്പിക്കൽ പൂർത്തിയാകും.തികച്ചും പരമ്പരാഗതമായ രീതിയിലാണ് ഗ്രാമീണർക്ക് യാത്രയയപ്പ് നൽകിയത്. ഭാഗ്യത്തിന്റെ പ്രതീകമായ പരമ്പരാഗതമായ സ്കാർഫ് എല്ലാ വാഹനത്തിലും പതിച്ചിട്ടുണ്ടായിരുന്നു.

ക്യുയാന്‍ഗ്ടാഗ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് റങ്മ പ്രദേശം.കൃഷ്ണമൃഗങ്ങൾ പ്രജനനം നടത്തുന്ന പ്രദേശത്തോട് വളരെ അടുത്ത പ്രദേശം. ഇവിടുത്തെ ജനവാസം മൃഗങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. വലിയ പദ്ധതിയാണ് ഇതിനായി സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ദാരിദ്ര്യനിർമാർജ്ജനവും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

Related Tags :
Similar Posts