International Old
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി; അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ചൈന  
International Old

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി; അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ചൈന  

Web Desk
|
18 Jun 2018 8:17 AM GMT

അമേരിക്കയുടെ നീക്കം ചൈനക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് അതേ നാണയത്തില്‍ തന്നെയുള്ള തിരിച്ചടിക്ക് ചൈനയും ഒരുങ്ങുന്നത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനൊരുങ്ങി ചൈന.
ചൈനയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടാനാണ് ചൈനീസ് സര്‍ക്കാരിന്റെ നീക്കം. അമേരിക്കന്‍ തീരുമാനം മണ്ടത്തരമാണെന്നാണ് ചൈനയുടെ നിലപാട്.

വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കയുടെ നീക്കം ചൈനക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനിടെയാണ് അതേ നാണയത്തില്‍ തന്നെയുള്ള തിരിച്ചടിക്ക് ചൈനയും ഒരുങ്ങുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്ത് നികുതി കൂട്ടാനാണ് ചൈനയുടേയും തീരുമാനം.

659 അമേരിക്കന്‍ ഉനല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി കൂട്ടാനാണ് ചൈന ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പ്രാഥമിക രൂപരേഖ ഉണ്ടാക്കി കഴിഞ്ഞു. നികുതി വര്‍ദ്ധനയുടെ താരിഫ് അടുത്ത ദിവസം തന്നെ പുറത്തിറക്കാനാണ് അവരുടെ തീരുമാനം. അമേരിക്ക - ചൈന വ്യവസായ യുദ്ധത്തിലേക്കാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് ഓഹരി വിപണിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

Similar Posts