International Old
കുടിയേറ്റക്കാര്‍ക്കുവേണ്ടി തങ്ങള്‍ക്കൊപ്പം നില്‍ക്കാമോ: യൂറോപ്പിനോട് സ്‍പെയിന്‍
International Old

കുടിയേറ്റക്കാര്‍ക്കുവേണ്ടി തങ്ങള്‍ക്കൊപ്പം നില്‍ക്കാമോ: യൂറോപ്പിനോട് സ്‍പെയിന്‍

Web Desk
|
20 Jun 2018 5:41 AM GMT

അഭയാര്‍ഥികള്‍ക്കനുകൂലമായി യൂറോപ്പ് പൊതുകുടിയേറ്റ നിയമം ആവിഷ്കരിക്കണമെന്നും സ്‍പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാ‍ഞ്ചസ്

കുടിയേറ്റക്കാര്‍ക്കുവേണ്ടി സ്‍പെയിന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് യൂറോപിന്റെ ഐക്യദാര്‍ഢ്യം ആവശ്യപ്പെട്ട് സ്‍പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാ‍ഞ്ചസ്. അഭയാര്‍ഥികള്‍ക്കനുകൂലമായി യൂറോപ്പ് ഒരു പൊതുകുടിയേറ്റ നിയമം ആവിഷ്കരിക്കണമെന്നും പെഡ്രോ സാ‍ഞ്ചസ് പറഞ്ഞു.

മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റ പ്രശ്നത്തെ കാണേണ്ടതെന്നും സ്‍പെയിനിന്റെ സമീപനം അത്തരത്തിലാണെന്നനു പെഡ്രോ സാഞ്ചസ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ പൊതുവായ നിലപാട് സ്വീകരിക്കണം.

ഈ ആഴ്ചയില്‍ മാത്രം 1500 അഭയാര്‍ഥികളെയാണ് സ്‍പെയിന്‍ സ്വീകരിച്ചത്. കുടിയേറ്റ വിരുദ്ധതയുടെ പേരില്‍ ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിക്കാതെ തിരിച്ചയച്ചവരാണ് ഇവരില്‍ ‍ഭൂരിഭാഗവും. ഇറ്റലിയില്‍ പുതുതായി അധികാരത്തിലേറിയ സര്‍ക്കാര്‍ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അഭയാര്‍ഥികള്‍ക്കനുകൂലമായി സംസാരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കലിനെതിരെയും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.

Similar Posts