കോക്കോ ഗൊറില്ല ഇനി ഓര്‍മ്മ
|അത്ഭുതകരമായ കഴിവുകളാല്‍ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച കോക്കോ ഇന്നലെയാണ് മരണപ്പെട്ടത്. ആയിരത്തിലധികം കൈ അടയാളങ്ങള്‍ പഠിച്ചെടുത്ത് അതിലൂടെ മനുഷ്യരോട് സംസാരിച്ചാണ് കോക്കോ ശ്രദ്ധേയ ആയത്.
ആംഗ്യ ഭാഷയിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ കോക്കോ ഗൊറില്ല ഓര്‍മ്മയായി. കാലിഫോര്‍ണിയിലെ ഗൊറില്ലാ ഫൌണ്‍ഡേഷന്‍ അധികൃതരാണ് 46 വയസുണ്ടായിരുന്ന കോക്കോയുടെ മരണം സ്ഥിരീകരിച്ചത്.
അത്ഭുതകരമായ കഴിവുകളാല്‍ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച കോക്കോ ഇന്നലെയാണ് മരണപ്പെട്ടത്. ആയിരത്തിലധികം കൈ അടയാളങ്ങള്‍ പഠിച്ചെടുത്ത് അതിലൂടെ മനുഷ്യരോട് സംസാരിച്ചാണ് കോക്കോ ശ്രദ്ധേയ ആയത്. American Sign Language ലൂടെ അവള്‍ തന്‍റെ വിശേഷങ്ങളും വികാരങ്ങളും പങ്കുവെച്ചു.
കാലിഫോര്‍ണിയ ഫൌണ്‍ഡേഷന്‍ അധികൃതരാണ് കോക്കോയുടെ മരണ വിവരം ലോകത്തെ അറിയിച്ചത്. സാന്‍ഫ്രാന്‍സിസ്കോയിലെ മൃഗശാലയിലാണ് ജനിച്ചതെങ്കിലും അവള്‍ തന്‍റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ചിലവിട്ടത് കാലിഫോര്‍ണിയിലായിരുന്നു. കോക്കോയ്ക്ക് ശരാശരി ഒരു മനുഷ്യന്‍റെ ഐക്യൂ ലെവല്‍ ഉണ്ടായിരുന്നതായാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തിയത്. Sign Language നു പുറമേ ഇംഗ്ലീഷ് ഭാഷയിലെ രണ്ടായിരത്തോളം വാക്കുകള്‍ മനപ്പാഠമാക്കിയതു മുതലാണ് അവള്‍ ലോക ശ്രദ്ധയിലേക്കെത്തുന്നത്.