ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ലേലത്തിന്
|ഫെറാറി 250 ജി.ടി.ഒ റോഡ് റേസിങ് കാര്‍. 1962 മോഡല്‍. ഇറ്റാലിയന്‍ കാര്‍ നിര്മ്മാതാക്കാളുടെ എണ്ണപ്പെട്ട 36 കാറുകളില്‍ ഒന്ന്. 1962ല്‍ തന്നെ ഇറ്റാലിയന്‍ നാഷണല്‍ ജിടി ചാമ്പ്യന്‍ഷിപ്, 9 റേസുകളില്‍
ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍ ലേലത്തിന്. 1962 മോഡല്‍ ഫെറാറി 250 ജി.ടി.ഒ റോഡ് റേസിങ് കാറാണ് ലേലത്തിന് വയ്ക്കുന്നത്. ലേലത്തില്‍ കാറിന് നാല് കോടി ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെറാറി 250 ജി.ടി.ഒ റോഡ് റേസിങ് കാര്‍. 1962 മോഡല്‍. ഇറ്റാലിയന്‍ കാര്‍ നിര്മ്മാതാക്കാളുടെ എണ്ണപ്പെട്ട 36 കാറുകളില്‍ ഒന്ന്. 1962ല്‍ തന്നെ ഇറ്റാലിയന്‍ നാഷണല്‍ ജിടി ചാമ്പ്യന്‍ഷിപ്, അതേ വര്‍ഷം തന്നെ മറ്റ് 9 റേസുകളില്‍ ഒന്നാമത്. വരുന്ന ആഗസ്റ്റ് മാസം 24 ാം തിയതി കാലിഫോര്‍ണിയയില്‍ വച്ചാണ് ഈ കാറിന്റെ ലേലം നടക്കുക. ഇതാദ്യമായാണ് ഇത്രയും വിലയേറിയ ഒരു കാര്‍ പൊതു ലേലത്തിന് വയ്ക്കുന്നത്. നാല് കോടി 50 ലക്ഷമാണ് അടിസ്ഥാന വില. ആര്.എം സോതെബീസ് ആണ് കാര്‍ ലേലത്തിനെത്തിക്കുന്നത്. 2000 മുതല്‍ അമേരിക്കന്‍ കാര്‍ സ്നേഹിയായ ഡോ. ഗ്രഗ് വിറ്റന്റെ കയ്യിലാണ് ഈ കാര്‍. ഇതിന് മുമ്പ് എറ്റവും കൂടിയ വിലയ്ക്ക് ലേലം ചെയ്തതും ഒരു ഫെറാറി 250 ജി.ടി.ഒ തന്നെയാണ്. 2014ല്‍ നടന്ന ലേലത്തില്‍ 3 കോടി പത്ത് ലക്ഷം ഡോളറിനാണ് ആ കാര്‍ വിറ്റ് പോയത്.