International Old
ആ രണ്ടുവയസ്സുകാരി അമ്മയ്ക്കൊപ്പം തന്നെയുണ്ട്
International Old

ആ രണ്ടുവയസ്സുകാരി അമ്മയ്ക്കൊപ്പം തന്നെയുണ്ട്

Web Desk
|
23 Jun 2018 4:47 AM GMT

ഈ കുഞ്ഞിനും അവളുടെ മാതാപിതാക്കൾക്കും എന്താണ്​  സംഭവിച്ചതെന്ന്​ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. കൂടുതൽ പേരും വിചാരിച്ചത് ​അവൾ മാതാപിതാക്കളില്‍നിന്ന്​ വേറിട്ടു പോയതാണെന്നാണ്​. 

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തുന്ന കുടിയേറ്റ നയം തിരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വരെ പ്രേരിപ്പിച്ച, ലോകത്തിന്റെ മുഴുവന്‍ വേദനയായി കരഞ്ഞുനിന്ന ആ രണ്ടുവയസ്സുകാരി അമ്മയ്ക്കൊപ്പം തന്നെയുണ്ടന്നറിഞ്ഞ ആശ്വാസത്തിലാണ് ലോകം. കുട്ടിയുടെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

അതിർത്തി പട്രോളിംഗ് സേനക്കുമുന്നിൽ കരച്ചിലോടെ യാചിച്ചു നിൽക്കുന്ന കുട്ടിയുടെ ചിത്രം വിഖ്യാത ഫോട്ടോഗ്രാഫർ ജോൺ മൂർ ആണ്
ഗെറ്റി ഇമേജസിനുവേണ്ടി പകർത്തിയത്. ചിത്രം ലോകശ്രദ്ധ ആകർഷിക്കുകയും ട്രെപിന്റെ കുടിയേറ്റ നയം വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. കുടിയേറ്റക്കാർക്കുള്ള ഫണ്ട്
സമാഹരിക്കാനും ഉപയോഗിച്ചത് ഇതേ ചിത്രമായിരുന്നു. ജൂലൈ രണ്ടിന്
ഇറങ്ങാനിരിക്കുന്ന ടൈം മാഗസിന്റെ കവര്‍ ചിത്രം അവര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ടുവയസ്സുകാരി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ദയനീയ ഭാവത്തിൽ നോക്കുന്ന രീതിയിലായിരുന്നു ടൈമിന്റെ കവർ മാഗസിൻ രൂപകല്‍പന ചെയ്തിരുന്നത്.

ഈ കുഞ്ഞിനും അവളുടെ മാതാപിതാക്കൾക്കും എന്താണ്
സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ലോകം. കൂടുതൽപേരും വിചാരിച്ചത് അവൾ മാതാപിതാക്കളില്‍നിന്ന്
വേറിട്ടു പോയതാണെന്നാണ്. അച്ഛനുമമ്മയുമെവിടെയാണെന്ന് അറിയാതെ, അവരെ കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് അവള്‍ കരയുന്നതെന്നും ഇനി ആ കുഞ്ഞ് അതിന്റെ അച്ഛനെയും അമ്മയെയും എങ്ങനെ കണ്ടെത്തുമെന്നും ലോകമൊന്നാകെ വേദനിച്ചു.

ഹോണ്ടുറാസിൽ‌ നിന്നുള്ള അഭയാർത്ഥികളായിരുന്നു ആ അമ്മയും കുഞ്ഞും. യുഎസ്-മെക്സിക്കോ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമേരിക്കയുടെ ഫെഡറൽ ഏജന്റുമാരുടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നു അവര്‍ക്ക് . കുഞ്ഞിനെ താഴെ നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനനുസരിച്ച് ആ അമ്മ അത് അനുസരിച്ചു. മതിയായ രേഖകളില്ലാത്ത അതിർത്തിയിലെത്തുന്ന അഭയാർത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാൻ വേണ്ടിയായിരുന്നു ഈ സുരക്ഷാ പരിശോധന. അതില്‍ പേടിച്ചുപോയ കുഞ്ഞ് അമ്മയെ നോക്കി വിങ്ങിപ്പൊട്ടുന്ന ചിത്രമാണ് ലോകം ഏറ്റെടുത്തത്.

പടം കണ്ടപ്പോൾ ഹോണ്ടുറസുകാരനായ കുട്ടിയുടെ പിതാവ്
ഡെനിസ് ജാവിയറും കരുതിയത് തന്റെ ഭാര്യയും മകളും വേർപെട്ടുപോയെന്നാണ്. എന്നാല്‍ അവര്‍ ഒരുമിച്ചുതന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ഇപ്പോള്‍ ഡെനിസ് ജാവിയര്‍. 32കാരി സാന്ദ്ര സാഷെസിനെ രണ്ടുവയസ്സുകാരി യെനേലക്കൊപ്പമാണ്
അധികൃതർ തടവിലാക്കിയത്. ഇവരെ 2013ൽ ഹോണ്ടുറസിലേക്ക്
നാടുകടത്തിയതായിരുന്നു.

ഫോട്ടോഗ്രാഫറായ ജോൺമൂറാണ് ഈ ചിത്രം ക്യാമറയിലാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചതോടെ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു ഒരച്ഛനെന്ന നിലയിൽ ഈ ഫോട്ടോയെടുക്കുക എന്നത് തന്നെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു എന്നാണ് ജോൺ മൂറിന്റെ വാക്കുകൾ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ച് ഫോട്ടോയുടെ തലക്കെട്ടായി മൂർ ഇങ്ങനെയാണ് എഴുതിച്ചേർത്തത്. -ഒരു പരമ്പരയിലെ ഒരെണ്ണം മാത്രമാണിത്.- പത്ത് വർഷമായി അഭയാർത്ഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ് മൂർ.

Similar Posts