International Old
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂള്‍ യൂണിഫോം ധരിച്ച് ഒരു പ്രിന്‍സിപ്പാള്‍
International Old

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂള്‍ യൂണിഫോം ധരിച്ച് ഒരു പ്രിന്‍സിപ്പാള്‍

Web Desk
|
23 Jun 2018 7:42 AM GMT

കെനിയയിലെ കാമുസിംഗയിലുള്ള ഫ്രണ്ട്സ് സ്കൂളിലെ പ്രിന്‍സിപ്പാളായ അലക്സ് മൈന കാരികിയാണ് യൂണിഫോമില്‍ സ്കൂളിലെത്തുന്നത്

സ്കൂള്‍ യൂണിഫോം എന്നത് കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല, പോരാത്തതിന് അധ്യാപകരാണെങ്കില്‍ നല്ല കളര്‍ഫുള്‍ വേഷത്തിലും. പിന്നെ യൂണിഫോം ഇട്ടില്ലെങ്കില്‍ വല്ല ഫൈനും കിട്ടിയാലോ എന്ന് പേടിച്ച് കുട്ടികള്‍ മനസില്ലാമനസോടെ ഇടുകയും ചെയ്യും. കുട്ടികളുടെ യൂണിഫോമിനോടുള്ള ഇഷ്ടക്കേട് മനസിലാക്കിയ കെനിയയിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പാള്‍ ചെയ്തത് എന്താണെന്നോ..തന്റെ കോട്ടും സ്യൂട്ടും മാറ്റി യൂണിഫോമില്‍ സ്കൂളിലെത്തി. പ്രിന്‍സിപ്പാളിന്റെ ഈ മാറ്റം അധ്യാപകര്‍ക്ക് അത്ര പിടിച്ചില്ലെങ്കിലും കുട്ടികള്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു.

കെനിയയിലെ കാമുസിംഗയിലുള്ള ഫ്രണ്ട്സ് സ്കൂളിലെ പ്രിന്‍സിപ്പാളായ അലക്സ് മൈന കാരികിയാണ് യൂണിഫോമില്‍ സ്കൂളിലെത്തുന്നത്. യൂണിഫോമില്‍ തന്നെ മറ്റുള്ളവര്‍ ഒരു ജോക്കറായിട്ടാണ് കാണുന്നതെന്ന് തനിക്കറിയാമെന്നും എങ്കിലും താനീ വേഷത്തില്‍ വളരെയധികം കംഫര്‍ട്ട് ആണെന്നും അലക്സ് പറഞ്ഞു. കുട്ടികള്‍ അവരിലൊരാളായിട്ടാണ് എന്നെ കാണുന്നത്, ഈ പ്രിന്‍സിപ്പാളെന്ന് പറയുന്നത് അത്ര വലിയ സംഭവമൊന്നുമല്ലല്ലോ. മറ്റ് അധ്യാപകരും സ്കൂള്‍ യൂണിഫോം ധരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.

Similar Posts