International Old
വെള്ളപ്പൊക്ക ഭീഷണി; ഐവറികോസ്റ്റില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി
International Old

വെള്ളപ്പൊക്ക ഭീഷണി; ഐവറികോസ്റ്റില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

Web Desk
|
24 Jun 2018 3:34 AM GMT

ഐവറികോസ്റ്റിന്റെ വ്യാവസായിക നഗരമായ ആബിദ്ജാനിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഐവറികോസ്റ്റില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി അധികൃതര്‍. ഐവറികോസ്റ്റിന്റെ വ്യാവസായിക നഗരമായ ആബിദ്ജാനിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും 18 പേരാണ് ഇവിടെ കഴിഞ്ഞ ദിവസം മരിച്ചത്.

കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും അനധികൃത നിര്‍മ്മാണങ്ങളുമാണ് വെള്ളപ്പൊക്കത്തിന്റെയും മഴക്കെടുതിയുടേയും രൂക്ഷത വര്‍ദ്ധിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഐവറി കോസ്റ്റ് സര്‍ക്കാരിന്റെ നടപടി.200 ലധികം കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ധേശപ്രകാരം ആബിദ്ജാനില്‍ മാത്രം പ്രാദേശിക ഭരണകൂടം പൊളിച്ചു നീക്കി. ഇതില്‍ 100 ഓളം വീടുകളും ഉള്‍പ്പെടും. വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ ഇതോടെ പ്രതിഷേധിച്ചു.

അതേസമയം തീര്‍ത്തും ദരിദ്രരായ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്താണ് അധികൃതര്‍ നിയമത്തിന്റെ ജെസിബിയുമായി വന്നതെന്ന ആക്ഷേപമാണ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഉയര്‍ത്തുന്നത്.ധനികരുടെ വീടുകളും കെട്ടിടങ്ങളും നിയമ ലംഘനം നടത്തിയിട്ടും പൊളിച്ചില്ലെന്നും അവര്‍ ആരോപിച്ചു.അതേസമയം ഇനിയും നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഐവറികോസ്റ്റ് സര്‍ക്കാരിന്റെ നിലപാട്.

Similar Posts