ട്രംപിനോട് എതിര്‍പ്പ്; വൈറ്റ് ഹൌസ് വക്താവിനെ റെസ്റ്റോറന്റില്‍ നിന്ന് പുറത്താക്കി
|ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാലാണ് തന്നെ ഇറക്കിവിട്ടതെന്നാണ് സാറായുടെ വാദം.
വൈറ്റ് ഹൌസ് വക്താവ് സാറാ സാന്‍ഡേഴ്സിനെ വെര്‍ജീനിയയിലെ ഭക്ഷണശാലയില്‍ നിന്ന് ഇറക്കിവിട്ടതായി ആരോപണം. ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാലാണ് തന്നെ ഇറക്കിവിട്ടതെന്നാണ് സാറായുടെ വാദം.
വെര്‍ജീനിയയിലെ ലക്സിന്‍ടണ്ണിലെ റെസ്റ്റോറന്റില്‍ വെച്ചാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്ന് സാറാ സാന്‍ഡേഴ്സണ്‍ പറഞ്ഞു. ട്രംപിന്റെ ഭരണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ റെസ്റ്റോറന്റ് ഉടമ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ അവിടെ നിന്നും ഇറങ്ങി റെസ്റ്റോറന്റ് ഉടമയുടെ പ്രവൃത്തി അയാളുടെ നിലവാരമാണ് കാണിച്ചുതന്നത്. തനിക്ക് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്കും തന്നെ അംഗീകരിക്കാത്തവര്‍ക്കുമെല്ലാം വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും സാറ പറഞ്ഞു.
സംഭവം നടന്നിട്ടുണ്ടെന്ന് റെസ്റ്റോറന്റ് ഉടമ സ്ഥിരീകരിച്ചു. ഇപ്പോള്‍ സാറയെയും റസ്റ്റോറന്റ് ഉടമയെയും പിന്തുണച്ചും ആക്രമിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങള്‍ സജീവമാണ്.