International Old
ചൈന അമേരിക്ക വ്യാപാരയുദ്ധം മുറുകുന്നു
International Old

ചൈന അമേരിക്ക വ്യാപാരയുദ്ധം മുറുകുന്നു

Web Desk
|
26 Jun 2018 2:22 AM GMT

അമേരിക്കന്‍ ഐടി കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു. ചൈനയിലെ നിക്ഷേപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും തീരുമാനിച്ചതിനു പിന്നാലെയാണ് 

അമേരിക്കന്‍ വിവരസാങ്കേതിക കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു. ചൈനയിലെ നിക്ഷേപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും തീരുമാനിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ ചൈനയും നിലപാട് വ്യക്തമാക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് കമ്പനികളില്‍ നിന്ന് പിന്‍വാങ്ങി വാണിജ്യ പ്രവര്‍ത്തികളിലേക്കാണ് അമേരിക്ക ഉറ്റുനോക്കുന്നത് എന്നാണ് ചൈന കരുതുന്നത്. അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ നടത്തിയിരുന്ന നിക്ഷേപങ്ങള്‍ ഒരുപാട് ജോലി സാധ്യതകളും നികുതി വരുമാനവും സൃഷ്ടിച്ചിരുന്നു എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈന നല്‍കിയ മൂലധനം അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ സാധിച്ചുവെന്നും വിദേശകാര്യ വകുപ്പ് അഭിപ്രായപ്പെട്ടു.

ചൈനീസ് ഉടമസ്ഥതയിലുള്ള 25 ശതമാനത്തോളം കമ്പനികള്‍ നിരോധിക്കാനായി അമേരിക്കന്‍ ട്രഷറി വകുപ്പ് നീക്കം നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ചൈനയുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര സംഘര്‍ഷം കൂട്ടാനാണ് ഈ നീക്കം. ഇത് സാമ്പത്തിക വിപണികള്‍ക്കും ആഗോള വളര്‍ച്ചക്കും ഭീഷണിയാണ്.

Similar Posts