ലോകകപ്പ് ട്രോഫിക്കുള്ളില്‍ മയക്കുമരുന്ന് !
|അര്‍ജന്റീനയിലെ മയക്കുമരുന്ന് കടത്തുകാരും ലോകകപ്പ് ആവേശത്തിലാണ് !. തങ്ങളുടെ തൊഴിലും അവര്‍ ലോകകപ്പുമായി കൂട്ടിക്കുഴച്ചാണ് ഇപ്പോള്‍ നടത്തുന്നത്. ലഹരിമരുന്ന് കടത്താന്‍ അവര്‍ ലോകകപ്പ് സീസണില്‍ ലോക
അര്‍ജന്റീനയിലെ മയക്കുമരുന്ന് കടത്തുകാരും ലോകകപ്പ് ആവേശത്തിലാണ് !. തങ്ങളുടെ തൊഴില്‍, ലോകകപ്പുമായി കൂട്ടിക്കുഴച്ചാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത്. ലഹരിമരുന്ന് കടത്താന്‍ അവര്‍ ലോകകപ്പ് സീസണില്‍ ലോക കിരീടത്തെ തന്നെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പ് ട്രോഫികളുടെ വ്യാജന്മാരെ നിര്‍മിച്ച് അതിനുള്ളില്‍ കൊക്കെയ്ന്‍ നിറച്ചാണ് ലഹരി മരുന്ന് കടത്ത്. അതിന് ആദ്യം അവര്‍ കുറച്ച് ലോക കിരീടങ്ങളുടെ മാതൃകകള്‍ നിര്‍മിച്ചെടുത്തു. പിന്നെ അതിനുള്ളില്‍ കൊക്കെയ്ന്‍ നിറച്ചു. ഒറ്റ നോട്ടത്തില്‍ ഏതോ ഫുട്ബോള്‍ ഭ്രാന്തന്മാര് നിര്‍മിച്ച ലോകകപ്പ് ട്രോഫികളുടെ മാതൃകകളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു മാഫിയ തന്ത്രമൊരുക്കിയത്. ഇനി പൊലീസിന് സംശയം തോന്നി പിടിച്ചാലും ട്രോഫികളല്ലേ, ലോകകപ്പല്ലേ എന്നൊക്കെ തോന്നി വിട്ടയക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.
എന്നാല്‍ പൊലീസിന് അങ്ങനെയൊന്നും തോന്നിയില്ലെന്ന് മാത്രമല്ല, ട്രോഫികളൊക്കെ തല്ലിപ്പൊട്ടിച്ച് അതിനകത്ത് നിറച്ചുവച്ചിരുന്ന കൊക്കെയ്ന്‍ മുഴുവന്‍ പുറത്തെടുക്കുകയും ചെയ്തു. അഞ്ചോളം ട്രോഫികളില്‍ നിന്ന് ഒന്നര കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കടത്തു സംഘത്തിന്റെ 'കിരീടമോഹങ്ങള്‍' പൊലിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു തോക്കുകളും കാറുകളും പിടിച്ചെടുത്തു. സീസണില്‍ ലോകകപ്പുമായി ബന്ധപ്പെട്ട മാതൃകകള്ക്കുണ്ടായ വന്‍ ഡിമാന്റ് മറയാക്കിയായിരുന്നു മാഫിയകളുടെ നീക്കം.