International Old
മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ ആയിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചുവായു നിറച്ച ബോട്ടുകളിലെ അഭയാര്‍ഥികള്‍
International Old

മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ ആയിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചു

Web Desk
|
26 Jun 2018 3:04 AM GMT

88 സ്ത്രീകള്‍ 44 കുട്ടികള്‍ ഉള്‍പ്പെടെ 948 അഭയാര്‍ഥികളെയാണ് മെഡിറ്ററേനിയന്‍ കടലിലില്‍ നിന്ന് ലിബിയന്‍ തീരസംരക്ഷണ സേന രക്ഷിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ വായുനിറച്ച ചെറുബോട്ടുകളിലായിരുന്നു യാത്ര...

യൂറോപ്പിലേക്ക് കുടിയേറാനുള്ള പലായനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ ആയിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചു. മൂന്ന് ദൗത്യങ്ങളിലായാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ രക്ഷിച്ചത്. അതേസമയം കുടിയേറ്റക്കാരോടുള്ള നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് ഇറ്റലി വ്യക്തമാക്കി.

88 സ്ത്രീകള്‍ 44 കുട്ടികള്‍ ഉള്‍പ്പെടെ 948 അഭയാര്‍ഥികളെയാണ് മെഡിറ്ററേനിയന്‍ കടലിലില്‍ നിന്ന് ലിബിയന്‍ തീരസംരക്ഷണ സേന രക്ഷിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിതമല്ലാത്ത വായുനിറച്ച ചെറുബോട്ടുകളിലായിരുന്നു ഇവരുടെ യാത്ര. ഈ ആഴ്ച ആകെ 2000 അഭയാര്‍ഥികളെയാണു ലിബിയന്‍ സേന രക്ഷിച്ചത്. അതേസമയം ഇറ്റലിയും മള്‍ട്ടയും കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടണ് സ്വീകരിക്കുന്നത്. അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇറ്റലിയുടെ ആഭ്യന്തരമന്ത്രി ലിബിയയില്‍ എത്തിയിരുന്നു.

യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ പ്രവേശിക്കുന്നത് നിരോധിക്കണം. ലിബിയയുടെ നടപടി ശരിയല്ല. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കുടിയേറ്റക്കാരോടുള്ള ഇറ്റലിയുടെ നിലപടില്‍ മാറ്റമുണ്ടാവില്ലെന്നും ഇറ്റാലിയന്‍ ആഭ്യന്തമന്ത്രി മാറ്റിയോ സാള്‍വിനി പറഞ്ഞു. കുടിയേറ്റക്കാരെ കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അനധികൃത കുടിയേറ്റത്തിനെതിരെ രംഗത്തുണ്ട്.

Related Tags :
Similar Posts