നൈജീരിയയില്‍ വംശീയ കലാപത്തില്‍ 86 മരണം
|പ്ലാറ്റ്വേയിലെ ബാരിക്കിന്‍ ലാദി പ്രദേശത്തെ ചൊല്ലി കര്‍ഷകരും കുടിയേറ്റക്കാരും തമ്മില്‍ നേരത്തേ സംഘര്‍ഷമുണ്ടായിരുന്നു. ഇതായിരുന്നു വംശീയ കലാപത്തിലേക്ക് നയിച്ചത്
നൈജീരിയയില്‍ കഴിഞ്ഞദിവസമുണ്ടായ വംശീയ കലാപത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയന്‍ സംസ്ഥാനമായ പ്ലാറ്റ്വേയില്‍ കര്‍ഷകസമുദായ അംഗങ്ങളും ഫുലാനി നാടോടി കുടിയേറ്റക്കാരും തമ്മിലാണ് സംഘഷമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്ലാറ്റ്വേയിലെ ബാരിക്കിന്‍ ലാദി പ്രദേശത്തെ ചൊല്ലി കര്‍ഷകരും കുടിയേറ്റക്കാരും തമ്മില്‍ നേരത്തേ സംഘര്‍ഷമുണ്ടായിരുന്നു. ഇതായിരുന്നു വംശീയ കലാപത്തിലേക്ക് നയിച്ചത്. കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ 50 ലേറെ വീടുകള്‍ തകര്‍ന്നു. 15ലേറെ വാഹനങ്ങള്‍ തകര്‍ത്തു. റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചുണ്ട്.
വംശീയവും മതപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഉയര്‍ത്തി നൈജീരിയയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പതിറ്റാണ്ടുകളായി ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോക്കോഹാറം ഭീകരരുടെ കൂട്ടക്കുരുതികളില്‍ 2009 മുതല്‍ ഇതുവരെ 20,000 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.