International Old
അമേരിക്കയുടെ ഉപരോധങ്ങളെ ചെറുത്തു നില്‍ക്കാന്‍ ഇറാന് സാധിക്കുമെന്ന് റുഹാനി
International Old

അമേരിക്കയുടെ ഉപരോധങ്ങളെ ചെറുത്തു നില്‍ക്കാന്‍ ഇറാന് സാധിക്കുമെന്ന് റുഹാനി

Web Desk
|
27 Jun 2018 3:10 AM GMT

സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ഏതുവിധേനയും തരണം ചെയ്യുമെന്ന് ഇറാന്‍ ജനതക്ക് ഉറപ്പ് നല്കുന്നതായും റുഹാനി

അമേരിക്കയുടെ ഉപരോധങ്ങളെ ചെറുത്തു നില്‍ക്കാന്‍ ഇറാന് സാധിക്കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി. സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ഏതുവിധേനയും തരണം ചെയ്യുമെന്ന് ഇറാന്‍ ജനതക്ക് ഉറപ്പ് നല്കുന്നതായും റുഹാനി കൂട്ടിച്ചേര്‍ത്തു.

ദേശീയ കറന്‍സിയില്‍ വലിയ ഇടിവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വ്യപാരികള്‍ ഇറാന്‍ പാര്‍ലമെന്റിനു പുറത്ത്പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി റുഹാനി രംഗത്തു വന്നത്.താജ്യത്തെ ഇസ്ലാമിക ഭരണത്തെ തകര്‍കുക എന്നതാണ് പുതിയ ഉപരോധങ്ങളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നത്. സാമ്പത്തിക രാഷ്ട്രീയ യുദ്ധമാണ് അമേരിക്ക പുതിയ ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഇപ്പോഴത്തെ നടപടികള്‍ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്നതാണ്. ഇറാനോടുള്ള ഈ നിലപാടിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്നും റുഹാനി മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ അനായാസം തരണം ചെയ്യാനുള്ള ശക്തി ഇറാനുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്‍വാങ്ങിയതിനു ശേഷം വാഷിങ്ടണ്‍ ഇറാനുമേല്‍ സാമ്പത്തിക പിഴകള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഇത് ഇറാന് ‍ ഇന്ധന കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും. കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇറാന്‍ ജനത. ഈ സാഹചര്യത്തിലാണ് റുഹാനി സ്റ്റേറ്റ് ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്.

Similar Posts