International Old
യാത്രാവിലക്കിന് യു.എസ് സുപ്രിം കോടതിയുടെ അനുമതി
International Old

യാത്രാവിലക്കിന് യു.എസ് സുപ്രിം കോടതിയുടെ അനുമതി

Web Desk
|
27 Jun 2018 2:53 AM GMT

ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്

ട്രംപ് സര്‍ക്കാരിന്റെ യാത്രാവിലക്കിന് യു.എസ് സുപ്രിം കോടതിയുടെ അനുമതി. ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്‍മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ജൂണിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നിലവില്‍ വന്നത്. ഇറാന്, ലിബിയ, സൊമാലിയ, സുഡാന്‍ , സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യു.എസില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. വിദേശത്ത് നിന്നും തീവ്രവാദികള്‍ അമേരിക്കയിലേക്ക് എത്തുന്നത് തടയാനാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. സ്ഫോടനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് നീക്കം നടത്തിയത് . വിലക്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തിരുന്നത്.

Similar Posts