ശനിയുടെ ഉപഗ്രഹത്തില്‍ ജീവന് നിലനിര്‍ത്താനാവശ്യമായ ഘടകങ്ങളുണ്ടെന്ന് കാസിനി
|എന്‍സൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളില്‍ നിന്നാണ് ജീവന് നിലനിര്‍ത്താനാവശ്യമായ ഘടകങ്ങളുണ്ടെന്ന് നാസയുടെ ശനി പേടകം കാസിനി ശേഖരിച്ച ഡാറ്റകളില്‍ നിന്നും കണ്ടെത്തിയത്
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന് നിലനിര്‍ത്താനാവശ്യമായ ഘടകങ്ങളുണ്ടെന്ന് കാസിനിയുടെ കണ്ടെത്തല്‍. എന്‍സൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളില്‍ നിന്നാണ് ജീവന് നിലനിര്‍ത്താനാവശ്യമായ ഘടകങ്ങളുണ്ടെന്ന് നാസയുടെ ശനി പേടകം കാസിനി ശേഖരിച്ച ഡാറ്റകളില്‍ നിന്നും കണ്ടെത്തിയത്. ബഹിരാകാശ ഗവേഷകര്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതാണ് കാസിനിയുടെ എരിഞ്ഞടങ്ങലിന് ശേഷം വരുന്ന ഈ വിവരം.
മഞ്ഞുപാളികള്‍ നിറഞ്ഞ എന്‍സൈലദുസിന്റെ ഉപരിതലത്തിന് താഴെ വിശാലമായൊരു സമുദ്രമുണ്ടെന്ന തെളിവ് നേരത്തെ തന്നെ ലഭിച്ചിരുന്നു . ഈ സമുദ്രത്തില്‍ നിന്നുള്ള രാസപ്രക്രിയയിലൂടെ മീഥൈന്‍ . ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഈ വാതകങ്ങളില്‍ നിന്നാണ് കാസിനിയുടെ കണ്ടെത്തല്‍. ശനിയെ കുറിച്ചുള്ള പഠനത്തിനിടെ നിരവധി തവണ ശനിയുടെ ഉപഗ്രഹങ്ങളിലൂടെ പരിശോധന നടത്തിയിരുന്നു കാസിനി. ഇങ്ങനെ മാസങ്ങളോളം ശേഖരിച്ച ഡാറ്റയാണ്.
2017 സെപ്റ്റംബര്‍ 15ന് എരിഞ്ഞ് തീരുന്നതിന് മുന്‍പായി കാസിനി ഭൂമിയിലേക്കയച്ചത്. ഈ ഡാറ്റകളെല്ലാം പഠന വിധേയമാക്കിയപ്പോഴാണ് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. ഞെട്ടിത്തരിച്ചു പോയ കണ്ടെത്തല്‍ എന്നാണ് ശാസ്ത്രഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമി കൂടാതെ ജീവന് നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളുമുള്ള ഒരു ഗ്രഹം എന്സൈലദുസാണെന്നും നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.