ബ്രെക്സിറ്റിനു ശേഷം സ്വീകരിക്കുന്ന നിലപാടുകള്‍ മയപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍
|യൂറോപ്യന്‍ യൂണിയനോട് നല്ല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന് തിരിച്ചടിയാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി
ബ്രെക്സിറ്റിനു ശേഷം സ്വീകരിക്കുന്ന നിലപാടുകള്‍ മയപ്പെടുത്തണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയനോട് നല്ല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടന് തിരിച്ചടിയാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
കുടിയേറ്റ വിഷയം മുഖ്യവിഷയമാക്കി ചേര്‍ന്ന യൂറോപ്യന്‍ ഉച്ചകോടിക്കിടെയാണ് ബ്രെക്സിറ്റ് ചര്‍ച്ചയായത്. ഇനി 9 മാസം കൂടിയാണ് ബ്രെക്സിറ്റിനുള്ളത്. യൂറോപ്യന്‍ യൂണിയനുമായി അതിനു മുന്‍പുണ്ടാക്കേണ്ട ധാരണകളില്‍ ഇപ്പോഴും തീരുമാനമാകാത്തതിലുള്ള അതൃപ്തിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകടിപ്പിച്ചത്.
അടുത്ത മാസം ബ്രിട്ടീഷ് മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രത്യോക യോഗം ചേരുമെന്നും അതിനു ശേഷം ബ്രിട്ടന്റെ ഭാവി നയങ്ങളെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടന്റെ നടപടി നിയമമായതായി അറിയിച്ചുള്ള സ്പീക്കറുടെ പ്രഖ്യാപനം രണ്ടുദിവസം മുന്‍പാണുണ്ടായത്. 2019 മാര്‍ച്ച് 29നെ ബ്രക്‌സിറ്റ് നടപ്പിലാകുക. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും താമസിക്കാനും തൊഴില്‍ ചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയ പോലെ നിലനില്‍ക്കുമെന്നാണ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ധാരണ.