International Old
ലോകത്തിലെ ഏറ്റവും സ്കാര്‍ഫ് നെയ്ത് കമ്പോഡിയ
International Old

ലോകത്തിലെ ഏറ്റവും സ്കാര്‍ഫ് നെയ്ത് കമ്പോഡിയ

Web Desk
|
2 July 2018 3:25 AM GMT

കമ്പോഡിയന്‍ തലസ്ഥാനമായ ഫ്നോം പെന്‍ഹിലാണ് ലോകത്തെ ഏറ്റവും വലിയ സ്കാര്‍ഫ് പ്രദര്‍ശിപ്പിച്ചത്

ലോകത്തെ ഏറ്റവും വലിയ സ്കാര്‍ഫ് നെയ്ത് കമ്പോഡിയ. ഇതോടെ വലിയ സ്കാര്‍ഫ് നെയ്തുവെന്ന ഗിന്നസ് റെക്കോഡും കമ്പോഡിയ സ്വന്തമാക്കി. കമ്പോഡിയന്‍ തലസ്ഥാനമായ ഫ്നോം പെന്‍ഹിലാണ് ലോകത്തെ ഏറ്റവും വലിയ സ്കാര്‍ഫ് പ്രദര്‍ശിപ്പിച്ചത്. ഗ്വിന്നസ് ബുക്ക് അധികൃതര്‍ ഇവിടെയെത്തി സ്കാര്‍ഫ് അളന്ന് തിട്ടപ്പെടുത്തി. 1149 മീറ്റര്‍ നീളമാണ് സ്കാര്‍ഫിനുള്ളത്.

ഗിന്നസ് റെക്കോഡ് പ്രഖ്യാപിക്കുന്ന ചടങ്ങിന് ആയിരക്കണക്കിന് കമ്പോഡിയക്കാരാണ് എത്തിയത്. ആയിരത്തോളം വൊളന്റിയര്‍മാരും സ്കാര്‍ഫ് നിര്‍മാണത്തില്‍ പ്രഗത്ഭരായവരും ഒരുമിച്ചാണ് സ്കാര്‍ഫ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ഫെബ്രുവരിയിലാണ് സ്കാര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനായി സ്കാര്‍ഫിനായി പ്രത്യേക സ്ഥലമൊരുക്കി പ്രദര്‍ശിപ്പിക്കും. സ്ഥലം ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്കാര്‍ഫിനെ ക്രാമ എന്ന മറ്റൊരു പേരിലും പറയപ്പെടുന്നുണ്ട്. കമ്പോഡിയയിലെ പരമ്പരാഗത സ്കാര്‍ഫാണ് ക്രാമ.

Similar Posts