International Old
അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു
International Old

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
2 July 2018 3:22 AM GMT

അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പുതുതായി ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനായാണ് പ്രസിഡന്റ് അഷ്റഫ് ഗനി എത്തിയത്

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ പുതുതായി ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനായാണ് പ്രസിഡന്റ് അഷ്റഫ് ഗനി എത്തിയത്. നഗരത്തില്‍ നിന്നും അദ്ദേഹം മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഉഗ്ര സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 12 പേര്‍ തല്‍ക്ഷണം മരിച്ചു. 20 പേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകരയായണെന്ന് അധികൃതര്‍ വ്യക്തമാക്കി.കൊല്ലപ്പെട്ടവരിലധികവും അഷ്റഫ് ഗനിയെ കാണാനത്തിയ സിഖ് വംശജരായിരുന്നു. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും ഹോട്ടലുകളും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തില്‍ നേരത്തെയും നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തത് ഇസ്ലാമിക് സ്റ്റേറ്റായിരുന്നു.

Related Tags :
Similar Posts