International Old
യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യാഴാഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും
International Old

യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യാഴാഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും

Web Desk
|
3 July 2018 3:17 AM GMT

ആണവ വിഷയത്തില്‍ ഉത്തരകൊറിയയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായാണ് സന്ദര്‍ശനം

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും. ആണവ വിഷയത്തില്‍ ഉത്തരകൊറിയയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായാണ് സന്ദര്‍ശനം.

സിംഗപ്പൂര്‍ ഉച്ചകോടിയില്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ പുരോഗതി വിലയിരുത്താനായാണ് മൈക്ക് പോംപിയോയുടെ ഉത്തരകൊറിയ സന്ദര്‍ശനം. ഉത്തരകൊറിയ ഇപ്പോഴും ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സന്ദര്‍ശനം. രണ്ട് ദിവസത്തെ കൂടികാഴ്ചക്ക് മുന്നോടിയായി ഇരു രാജ്യങ്ങളിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര - ദക്ഷിണ കൊറിയകള്‍ക്കിടയിലെ യുദ്ധ നിരോധിത മേഖലയായ പന്‍മുന്‍ജോമിലായിരുന്നു കൂടിക്കാഴ്ച. സി.ഐ.എ തലവന്‍ ആന്‍ഡ്രൂ കിം ഫിലിപ്പീന്‍സിലെ യു.എസ് അംബാസിഡറും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ സങ് കിം എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഉത്തരകൊറയ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും മൈക്ക് പോംപിയോ സന്ദര്‍ശനം നടത്തും.

ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണം തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ഇനിയൊരു ആണവ ഭീഷണിയില്ല എന്ന സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയ ഇപ്പോഴും ആണവ സന്പുഷ്ടീകരണം നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉത്തരകൊറിയ ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തിനായുള്ള ഫാക്ടറി വിപുലീകരിക്കുന്നതായി ദ വാള്‍ സട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാറ്റലൈറ്റ് ചിത്രമടക്കം ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്.

Similar Posts