International Old
International Old
അമേരിക്കയിലേക്ക് പോകുന്ന പൌരന്മാര്ക്ക് ചൈനയുടെ ജാഗ്രതാ നിര്‍ദ്ദേശം
|4 July 2018 2:16 AM GMT
ചൈനയും അമേരിക്കയും തമ്മില്‍ നില നില്ക്കുന്ന വ്യാപാര പ്രശ്നങ്ങള്‍ക്കിടെയാണ് ചൈനയുടെ നടപടി
അമേരിക്കയിലേക്ക് പോകുന്ന തങ്ങളുടെ പൌരന്മാര്ക്ക് ചൈന ജാഗ്രതാ നിര്‍ദ്ദേശം നല്കി. ചൈനയും അമേരിക്കയും തമ്മില്‍ നില നില്ക്കുന്ന വ്യാപാര പ്രശ്നങ്ങള്‍ക്കിടെയാണ് ചൈനയുടെ നടപടി.
ചൈനയും അമേരിക്കയും തമ്മില്‍ നില നില്ക്കുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടെയാണ് അമേരിക്കയിലേക്ക് പോകുന്ന തങ്ങളുടെ പൌരന്മാര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. വേനല്‍ സമയങ്ങളില്‍ നിരവധി ചൈനീസ് പൌരന്മാര് അമേരിക്കയിലേക്ക് പോകാറുണ്ട്, ഇവരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
പൊതു സ്ഥലങ്ങളിലുണ്ടാകുന്ന വെടിവെപ്പുകളെയും ,കവര്ച്ചയെയും, പ്രകൃതി ദുരന്തങ്ങളെയും സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ചൈനീസ് വിദേശ കാര്യ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്.ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങല്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ നടപ്പാക്കിയ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം.