അഴിമതിക്കേസില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അറസ്റ്റില്‍
|വികസന ഫണ്ടില്‍ നിന്നും 517 മില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം
അഴിമതിക്കേസില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. വികസന ഫണ്ടില്‍ നിന്നും 517 മില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. മലേഷ്യന്‍ അഴിമതിവിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്ത്. നജീബിനെ ഇന്ന് കോലാലംപൂര്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.
മലേഷ്യയുടെവികസനത്തിനായി രൂപീകരിച്ചവണ്‍ മലേഷ്യ ഡെവലപ്മെന്റ് ബെഹാര്‍ഡിന്റെ പേരില്‍ വന്‍ അഴിമതി നടത്തിയെന്നാണ് നജീബ് റസാഖിന്റെ പേരിലുള്ള ആരോപണം. ഏകദേശം 517 മില്ല്യന്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍ .കള്ളപ്പണം വെളിപ്പിച്ചതായും ആരോപണമുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ നീണ്ട നാലത്തെ അന്വേണത്തിനൊടുവിലാണ് മുന്‍ പ്രധാനമന്ത്രി അറസ്റ്റിലാകുന്നത്. മലേഷ്യല്‍ അഴമതി വിരുദ്ധ വിഭാഗം വീട്ടില്‍വെച്ചാണ് നജീബിനെ അറസ്റ്റ് ചെയ്തത്. നാളെ കോലാലംപൂര്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.
മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റത് മുതൽ അദ്ദേഹം അഴിമതി ആരോപണത്തിൽ അന്വേഷണം നേരിടുകയാണ് .നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഈയിടെ നടത്തിയ റെയ്ഡിൽ നിന്നും 273 മില്ല്യൻ ഡോളർ വിലമതിക്കുന്ആഡംബര വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിക്കുകയാണ് നജീബ് ചെയ്തത്. മഹാതീറിന്റെ നേതൃത്വത്തില്‍ മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെനജീബിന്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായിരുന്നു.നജീബിന് രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.