ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
|കുട്ടികള്‍ സുരക്ഷിതരാണെന്നും അവരുടെ അരോഗ്യനില വിലയിരുത്തിയ ശേഷമേ പുറത്തെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടു ന്നും തായ് നേവി
തായ്‍ലന്റിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ സുരക്ഷിതരാണെന്നും അവരുടെ അരോഗ്യനില വിലയിരുത്തിയ ശേഷമേ പുറത്തെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടു ന്നും തായ് നേവി വ്യക്തമാക്കി. അതേ സമയം കുട്ടികളെ ജീവനോടെ കണ്ടെത്താന്‍ പ്രയത്നിച്ച രക്ഷാപ്രവര്‍ത്തകരെ തായ്‍ലന്റ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഞായറാഴ്ചയാണ് ഗുഹില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനേയും 10 ദിവസത്തെ തെരച്ചിലിനൊടുവില്‍ ജീവനോടെ കണ്ടെത്തിയത്. പക്ഷെ ഇവരെ പുറത്തെത്തിക്കാന്‍ഉടന്‍ സാധിക്കില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുഹയുടെ നിർമാണത്തിലെ സങ്കീർണതയും ഗുഹയിലെ ഇരുട്ടുമാണ് പുറത്തെത്തിക്കുന്നതിന് പ്രധാന തടസം. കൂടാതെ ഇടുങ്ങിയ വഴിയും ചളിയും വെള്ളവും താണ്ടിവേണം കുട്ടികള്‍ക്ക് പുറത്തു വരാന്‍,
അതേസമയം കുട്ടികള്‍ ഗുഹക്കുള്ളില്‍ സുരക്ഷിതരാണെന്ന് തായ് നേവി കമാന്‍ഡര്‍ അറിയിച്ചു. നേവിയുടെ ഒരു സംഘം കുട്ടുകളുടെ ഒപ്പം ഗുഹയ്ക്കുള്ളില്‍ തന്നെയുണ്ട്. ഗുഹയില്‍ വെളിച്ചവും ടെലിഫോണ്‍ ബന്ധവും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ടെലിഫോണ്‍ ബന്ധം സ്ഥാപിക്കപ്പെട്ടാല്‍ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ പുറത്തെത്തിക്കുന്നതു വരെ ഇവർക്ക് കഴിക്കാനുള്ള ഭക്ഷണം ഗുഹയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.ഭക്ഷണത്തോടൊപ്പം ഉയർന്ന കലോറിയുള്ള ജെല്ലുകളും പാരസെറ്റമോൾ ഗുളികകളും ഗുഹയിലെത്തിക്കും. കുട്ടികളുടെ ശാരീരിക മാനസിക ക്ഷമത വിലിരുത്തിയതിന് ശേഷം മാത്രമേ ഇവരെ പുറത്തെത്തിക്കുന്നതിനുള്ളശ്രമങ്ങള്‍ നടത്തുകയുള്ളൂ എന്നും തായ് നേവി അറിയിച്ചു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തന സംഘം ഗുഹയ്ക്കുള്ളിലെ വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മഴ തുടരുന്നത് മൂലം വെള്ളം വീണ്ടും കയറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ആസ്ട്രേലിയ, ബ്രിട്ടന്‍, അമേരിക്ക, ചൈന, മ്യാന്മര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗദ്ധ സംഘങ്ങളാണ് തായ് നേവി സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഗുഹക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളം കുറയുന്ന പക്ഷംകുട്ടികളെയെും അവരുടെ കോച്ചിനേയും പുറത്തെത്തിക്കാനുള്ള ഏത് മാര്‍ഗവും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.