പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ക്ലോഡ് ലാൻസ്മാൻ അന്തരിച്ചു
|1990കളില്‍ സാര്‍ത്ര് സ്ഥാപിച്ച ലെസ് ടെംപ്സ് മോഡേണ്‍സ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു ക്ലോഡ് ലാന്‍സ്മാന്
പ്രമുഖ ഫ്രഞ്ച് സംവിധായകനും എഴുത്തുകാരനുമായ ക്ലോഡ് ലാൻസ്മാൻ അന്തരിച്ചു. ഹോളോ കോസ്റ്റിനെക്കുറിച്ച് 9.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷൌ എന്ന ഡോക്യുമെന്ററിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. പാരീസിലായിരുന്നു അന്ത്യം.
ലോക പ്രശസ്ത സാഹിത്യകാരന്മാരായിരുന്ന ഴാങ് പോള്‍ സാര്‍ത്രിന്റെയും സിമോണ്‍ ദ ബുവയുടെയും ഉറ്റ സുഹൃത്തായിരുന്നു ക്ലോഡ് ലാന്‍സ്മാന്‍. 1990കളില്‍ സാര്‍ത്ര് സ്ഥാപിച്ച ലെസ് ടെംപ്സ് മോഡേണ്‍സ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു ക്ലോഡ് ലാന്‍സ്മാന്‍. 1925 ല്‍ ഒരു ജൂത കുടുംബത്തില്‍ പാരീസിലായിരുന്നു ജനനം. ഫ്രാന്‍സിലേക്ക് ഹിറ്റ്‍ലറിന്റെ അധിനിവേശം നടന്നപ്പോള്‍ ക്ലോഡിന്റെ കുടുംബവും നാസിപ്പടയുടെ ക്രൂരതകള്‍ക്കിരയായി. ഹോളോകോസ്റ്റിനെക്കുറിച്ച് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ചരിത്രമെഴുതാന്‍ 1970കളില്‍ ക്ലോഡ് ലാന്‍സ്മാന്‍ ശ്രമം തുടങ്ങി.
ഹോളോകോസ്റ്റിനിരയായ പതിനായിരക്കണക്കിന് പേരെ നേരില്‍ അഭിമുഖം നടത്തിയും വിവിധ ചരിത്രസ്ഥലങ്ങളിലൂടെ യാത്ര നടത്തിയും 11 വര്‍ഷം ക്ലോഡ് ലാന്‍സ്മാന്‍ ഈ പ്രരിശ്രമം തുടര്‍ന്നു. ഇതിന്റെ ഫലമായിരുന്നു ഷോവയെന്ന ഡോക്യുമെന്ററി സിനിമ. ക്ലോഡ് ലാന്‍സ്മാനെ ഏറെ ജനകീയനാക്കിയതും ലോക പ്രശസ്തനാക്കിയതും ഈ ചിത്രമാണ്. ഒന്‍പതര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ സിനിമ. ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലെജിങ്ഡോണര്‍ 2006ല്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മൂന്നു വിവാഹങ്ങളായി രണ്ടു മക്കളുണ്ടായിരുന്നു ക്ലോഡ് ലാന്‍സ്മാന്. 92 ാം വയസിലാണ് ക്ലോഡ് ലാന്‍സ്മാന്‍ വിട വാങ്ങുന്നത്.