വന്‍ ആഗോള മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി ട്രംപ് തുടങ്ങി വെച്ച വ്യാപാരയുദ്ധം മുറുകുന്നു
|34 ബില്യൺ യു.എസ് ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക്കൂടുതൽ തീരുവ ചുമത്താനുള്ള യു.എസ് പദ്ധതി ഇന്ന് പ്രാബല്യത്തിൽ വരും
വന്‍ ആഗോള മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാരയുദ്ധം മുറുകുന്നു. 34 ബില്യൺ യു.എസ് ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക്കൂടുതൽ തീരുവ ചുമത്താനുള്ള യു.എസ് പദ്ധതി ഇന്ന് പ്രാബല്യത്തിൽ വരും. ഇത് ആഗോള വ്യവസായ രംഗത്ത് വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് വിദഗ്ദര്‍.
അന്തര്‍ ദേശീയ സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നിട്ടും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന നടപടി ട്രംപ് തുടരുന്നു. പ്രധാനമായും ചൈന , ഇറാന്‍ രാജ്യങ്ങളെയാണ് അമേരിക്ക ഉന്നം വെക്കുന്നത്. ഇതിന്റെ തുടര്‍ച്ചയയാണ് കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇരുമ്പിനും അലൂമിനിയത്തിനും 25 ശതമാനം ഇറക്കുമതി ചുമത്തി. കൂടാതെ 2000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ യു.എസിന്റെ ഈ നടപടിയെ ചൈന അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കി. യു.എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാര്‍ , വിസ്കി ഉള്‍പ്പെടെയുള്ള 5000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചൈനയും ചുമത്തി.
യൂറോപ്യന്‍ യൂണിയനെ കൂട്ടുപിടിച്ച് അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാനുളള തീവ്രശ്രമത്തിലാണ്‍ ചൈന. ചൈനീസ് വിപണിയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ചൈന. വ്യാപാര യുദ്ധം തുടരുന്നത് ചൈനീസ് കറന്‍സിയായ യുവാന്റെ മ്യൂല്യം കുറച്ചിരുന്നു. ഇതാകും ചൈനയെ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ജൂലൈ 16 മുതല്‍ 17 വരെ ബീജിങില്‍ നടക്കുന്ന സീനോ - യൂറോപ്യന്‍ സമ്മിറ്റാണ് ചൈന പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യു.എസ് - ചൈന വ്യാപാര യുദ്ധം ഇന്ത്യന്‍ വിപണിയേയും സാരമായി ബാധിച്ചിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് കഴിഞ്ഞ ദിവയങ്ങളില്‍ രേഖപ്പെടുത്തിയത്.