International Old
യമന്‍ പ്രശ്ന പരിഹാരത്തിലേക്ക്; ഇരു കൂട്ടരും സന്നദ്ധമെന്ന് യു.എന്‍
International Old

യമന്‍ പ്രശ്ന പരിഹാരത്തിലേക്ക്; ഇരു കൂട്ടരും സന്നദ്ധമെന്ന് യു.എന്‍

vishnu ps
|
6 July 2018 2:19 AM GMT

സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാ വിഭാഗവും ഒരേ നിലപാടാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധിയെ അറിയിച്ചത്

യമന്‍ രാഷ്ട്രീയ പ്രശ്ന പരിഹാരത്തിന് മുന്നോടിയായി നിലവിലെ ചര്‍ച്ചാ പുരോഗതി യു.എന്‍ ദൂതന്‍ സുരക്ഷാ കൌണ്‍സിലില്‍ അവതരിപ്പിക്കും. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാ വിഭാഗവും ഒരേ നിലപാടാണ് ഐക്യരാഷ്ട്ര സഭാ പ്രതിനിധിയെ അറിയിച്ചത്. രാഷ്ട്രീയ പരിഹാര ചര്‍ച്ച തുടങ്ങാനിരിക്കെ ശാന്തമാവുകയാണ് യമന്‍.

യമന്‍ തലസ്ഥാനമായ സന്‍ആയില്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദി, ഹൂതികള്‍ അഥവാ അന്‍സാറുള്ളയുടെ നേതാക്കള്‍, യു.എ.ഇ, സൌദി നേതൃത്വം എന്നിവരുമായായാണ് ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ചര്‍ച്ച നടത്തിയത്. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്. ഇതോടെ നിലവിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ച പുരഗോതിയും യു.എന്‍ സുരക്ഷാ കൌണ്‍സിലില്‍ അവതരിപ്പിക്കും മാര്‍ട്ടിന്‍ ഗ്രിഫിത്ത്.

വരും ദിനങ്ങളില്‍ അന്തിമ സമാധാന ചര്‍ച്ചകള്‍ തുടരും. ഹൂതികളുമായി രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് സന്നദ്ധമാണ് സഖ്യസേനയും യമനും. ഇതിന് നിരുപാധികം ഹുദൈദയില്‍ നിന്നും പിന്മാറണമെന്നതാണ് ആവശ്യം. ഇതംഗീകരിച്ചാല്‍ ഹൂതികള്‍ തോല്‍വി അംഗീകരിക്കുന്നതിന് തുല്യമാകും. ഹുദൈദ വിട്ടു കൊടുത്താല്‍ സന്‍ആ മാത്രമാകും ഹൂതികള്‍ക്കുണ്ടാവുക. ഇതിന്റെ മോചനവും ഹുദൈദ മോചിപ്പിച്ചാല്‍ എളുപ്പം സാധിക്കും. എന്നാല്‍ ഭാവിയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയമായി ഹൂതികള്‍ക്ക് ഇടം നല്‍കി പരിഹാരം കാണാനാണ് യു.എന്‍ ശ്രമം. ഇതിലേക്കടുക്കുകയാണ് നിലവിലെ സാഹചര്യം.

Similar Posts