International Old
ഗസയില്‍ ഫലസ്തീന്‍കാരുടെ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം
International Old

ഗസയില്‍ ഫലസ്തീന്‍കാരുടെ പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം

Web Desk
|
8 July 2018 3:34 AM GMT

പ്രതിഷേധക്കാര്‍ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫലസ്തീന്‍ വംശജര്‍ ഗസയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രതിഷേധക്കാര്‍ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും ഫലസ്തീന്‍ വംശജര്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തിനു നേരയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അതിര്‍ത്തി ലംഘനം നടത്തിയെന്നാണ് ഇസ്രയേല്‍ ആരോപണം. 400 ആളുകളായിരുന്നു കിഴക്കന്‍ ഗസയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. ആക്രമണത്തില്‍ 22 വയസുകാരനായ മുഹമ്മദ് അബു ഹലീമ കൊല്ലപ്പെട്ടതായും 57 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട അബു ഹലീമയുടെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി. വിവിധ വിഷയങ്ങളിലെ ഇസ്രയേല്‍ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തുടര്‍ച്ചയായി ഗസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്നത്. 1948 ലെ യുദ്ധത്തിനു ശേഷം ഇസ്രയേല്‍ നടത്തിയ അധിനിവേശത്തില്‍ നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഫലസ്തീനികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇതുവരെ നടന്ന ഗ്രേറ്റ് മാര്‍ച്ചുകള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 136 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Similar Posts