International Old
ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി രാജി വച്ചു
International Old

ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി രാജി വച്ചു

Web Desk
|
9 July 2018 2:40 AM GMT

ബ്രെക്സിറ്റ് വ്യവസ്ഥകളില്‍ പ്രധാനമന്ത്രി തെരേസാ മേ മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് രാജി

ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജി വച്ചു. ബ്രെക്സിറ്റ് വ്യവസ്ഥകളില്‍ പ്രധാനമന്ത്രി തെരേസാ മേ മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് രാജി. ബ്രെക്സിറ്റ് വ്യവസ്ഥകള്‍ മയപ്പെടുത്തിയതിനെതിരെ കടുത്ത ബ്രെക്സിറ്റ് വാദികള്‍ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

2016ലാണ് ഡേവിഡ് ഡേവിസിനെ യു.കെ ബ്രെക്സിറ്റ് സെക്രട്ടറിയായി നിയമിച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡേവിസ് ആയിരുന്നു.ബ്രെക്സിന്റെ ഗൌരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസാ മേ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്ന് ഡേവിസ് തന്റെ രാജിക്കത്തില്‍ ആരോപിക്കുന്നു . വ്യാപാര നയങ്ങളില്‍ വരുന്ന മാറ്റത്തോടാണ് ഡേവിസുള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ്. നിലവിലെ മാറ്റങ്ങള്‍ ഭാവിയില്‍ വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുന്നതിന് വഴി തെളിക്കുമെന്നും ഡേവിസ് രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ ഡേവിസിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നാണ് തെരേസാ മേ നല്‍കിയ മറുപടി. മന്ത്രിസഭ ഒറ്റക്കെട്ടായാണ് പുതിയ തീരുമാനമെടുത്തതെന്നും മേ പറഞ്ഞു. ഡേവിഡ് ഡേവിസിന്റെ രാജിയില്‍‌ ദുഖം രേഖപ്പെടുത്തിയ മേ ബ്രെക്സിറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും അറിയിച്ചു.

Similar Posts