നിസ്സാരക്കാരനല്ല ഈ മുതല; കാരണം ഇവന്റെ ഭാരം തന്നെ
|ലോകത്തെ തന്നെ ഏറ്റവും വലിയ മുതലയെ കാതറിന്‍ നദിക്കരയില്‍ നിന്നുമാണ് പിടികൂടിയത്
600 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ ആസ്ത്രേലിയയില്‍ നിന്നും പിടികൂടി. ലോകത്തെ തന്നെ ഏറ്റവും വലിയ മുതലയെ കാതറിന്‍ നദിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. 2010 ല്‍ കണ്ടെത്തിയ മുതലയെ എട്ടുവര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് വന്യജീവി വകുപ്പ് പിടികൂടിയത്.
ലോകത്തിലെ ഏറ്റവും ഭാരമേറിയ മുതലകളിലൊന്നിനെയാണ് പിടികൂടിയതെന്നാണ് ആസ്ത്രേലിയന്‍ വിനോദ സഞ്ചാര വകുപ്പ് അറിയിച്ചത്. 600 കിലോ ഭാരവും 5 മീറ്ററോളം നീളവുമാണ് 60 വയസുകാരനായ ഈ ആണ്‍ മുതലക്ക് കണക്കാക്കുന്നത്. പിടികൂടിയ ശേഷം അധികൃതര്‍ പിന്നീട് ഇവനെ ക്രൊക്കഡോര്‍ ഹോമിലേക്ക് മാറ്റി.
2010ല്‍ കണ്ടെത്തിയ ഈ ഭീമന്‍ മുതലയെ എട്ടുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വന്യജീവി ഉദ്യോഗസ്ഥര്‍ വലയിലാക്കിയത്. എന്നാല്‍ കാതറീന്‍ നഗരത്തോട് ചേര്‍ന്ന് ഢൌണ്‍ സ്ട്രീം പരിസരത്ത് അപകടകാരികളായ ഇനിയും നിരവധി മുതലകളുണ്ടന്നാണ് അധികൃതര്‍ പറയുന്നത്. ആസ്ത്ത്രേലിയയിലാകമാനം ഒരുലക്ഷത്തി അന്‍പതിനായിരത്തിലേറെ മുതലകളുള്ളതായാണ് ഔദ്യോഗിക കണക്ക്. സംരക്ഷിത ജീവിയായി മുതലകളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇവയുടെ ക്രമാതീതമായ വര്‍ധനവിന് കാരണമായത്.