ജപ്പാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 155 ആയി
|കാണാതായ അന്‍പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ജപ്പാനില്‍ കനത്ത മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 155 ആയി. കാണാതായ അന്‍പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഹിരോഷിമ, എഹിമെ മേഖലകളിലും ഹൊന്‍ഷു ദ്വീപിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലുമാണ് കനത്ത മഴ നാശം വിതച്ചത്. എല്ലാ സജ്ജീകരണങ്ങളോട് കൂടിയും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 155 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 50 പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
നാളെ പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒക്യാമ മേഖലയിലെ പല ഭാഗങ്ങളും തടാകമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ 50 ലക്ഷം ആളുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്.