International Old
കൊറിയന്‍ യുദ്ധത്തിലെ അവശേഷിപ്പുകള്‍ക്കായി പരിശോധന പുനരാരംഭിക്കാനൊരുങ്ങി അമേരിക്ക
International Old

കൊറിയന്‍ യുദ്ധത്തിലെ അവശേഷിപ്പുകള്‍ക്കായി പരിശോധന പുനരാരംഭിക്കാനൊരുങ്ങി അമേരിക്ക

Web Desk
|
12 July 2018 3:53 AM GMT

ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് കൊറിയയിലെ പരിശോധനകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ പ്രതിരോധ ഏജന്‍സി ഒരുങ്ങുന്നത്

കൊറിയന്‍ യുദ്ധത്തിലെ അവശേഷിപ്പുകള്‍ക്കായി പരിശോധന പുനരാരംഭിക്കാനൊരുങ്ങി അമേരിക്ക. ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് കൊറിയയിലെ പരിശോധനകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ പ്രതിരോധ ഏജന്‍സി ഒരുങ്ങുന്നത്.

ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട കൊറിയന്‍ യുദ്ധത്തിലെ ശേഷിപ്പുകള്‍ തേടിയുള്ള പരിശോധന പുനരാരംഭിക്കാന്‍ അമേരിക്ക് നോര്‍ത്ത് കൊറിയ അനുമതി നല്‍കും. ഇതു സംബന്ധിച്ച് നേരത്തെ തുടങ്ങിയ പരിശോധനകളില്‍ കൊല്ലപ്പെട്ടവരുടെ അസ്ഥികള്‍ തിരിച്ചറിഞ്ഞിരുന്നു.

യു.എസ് പ്രതിരോധ ഏജന്‍സിയായ ഡി.പി.എ.എ പരിശോധനക്കായി വടക്കന്‍ കൊറിയയിലേക്ക് തിരിക്കുന്നത് പതിമൂന്ന് വര്‍ഷം മുന്‍പ് പോംഗ്യാങ് നിര്‍ത്തിവെച്ച അന്വേഷണം പുനരാരംഭിക്കുന്നതിനാണ്. ഇത് സംബന്ധിച്ച ജൂണ്‍ പന്ത്രണ്ടിലെ ട്രംപ്-കിംഗ് ജോങ് ഉന്‍ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഉച്ചകോടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. കാണാതായവരെ കണ്ടെത്തുന്നതിനടക്കം ഇരു നേതാക്കളുടെയും കൂടിക്കാഴ്ച തുടരുമെന്നും പ്രതിരോധ ഏജന്‍സി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദശാബ്ദങ്ങളില്‍ വിയറ്റ്നാം, ദക്ഷിണ കൊറിയ, ലാഓസ് എന്നിവിടങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്ന ഡി.പി.എ.എ കാണാതായ അമേരിക്കക്കാരെ കണ്ടെത്തുന്നതിനായി വിജയകരമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്.

Similar Posts