ഒരു പുഴയും കടലും കൂടിച്ചേരുമ്പോള്‍...
|മഞ്ഞനിറത്തിലുള്ള പുഴയും നീല നിറത്തിലുള്ള കടലും തമ്മില്‍ ലയിക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്
ചൈനയില്‍ ഒരു പുഴയും കടലും കൂടിച്ചേരുന്ന കാഴ്ച കാണാമിനി. വെള്ളത്തിന് മഞ്ഞ നിറമാണെന്നതാണ് ഈ പുഴയുടെ പ്രത്യേകത. മഞ്ഞനിറത്തിലുള്ള പുഴയും നീല നിറത്തിലുള്ള കടലും തമ്മില്‍ ലയിക്കുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. ആ കാഴ്ചയിലേക്ക്. പുഴയും കടലും കൂടിച്ചേരുന്നത് പലതും കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമാണ് ഈ പുഴയും കടലും.
കിഴക്കന്‍ ചൈനയിലാണ് ഈ മനോഹരമായ കാഴ്ച. മഞ്ഞനിറത്തിലുള്ള പുഴ നീല നിറത്തിലുള്ള കടലുമായി കൂടിച്ചേരുന്ന കാഴ്ചയാണിത്. ആകാശദൃശ്യങ്ങളില്‍ ഈ ലയനം കാണാന്‍ പ്രത്യേകത ഭംഗിയാണ്.കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലെ ബോഹായ് കടലിലാണ് ഈ അതിശയിപ്പിക്കുന്ന ലയനം. പുഴയും കടലും തമ്മില്‍ കൂടിച്ചേരുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. ചൈനയിലുണ്ടായ പ്രളയത്തില്‍ ചെളിവെള്ളം ഒഴുകിവന്ന് പുഴയിലെത്തിയാണ് പുഴ ഇത്രമേല്‍ മഞ്ഞ നിറത്തിലായത്. അതിപ്പോള്‍ കടലിലേക്ക് ഒഴുകിയെത്തിയപ്പോഴാണ് കണ്ണിന് കൌതുകമായി മാറിയിരിക്കുന്നത്.