International Old
പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; സ്ഥാനാര്‍ഥിയടക്കം 128 പേര്‍ മരിച്ചു
International Old

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; സ്ഥാനാര്‍ഥിയടക്കം 128 പേര്‍ മരിച്ചു

Web Desk
|
14 July 2018 2:57 AM GMT

ഈ മാസം 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഫോടനങ്ങള്‍ തുടരുന്നത്

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ സ്ഥാനാര്‍ഥിയടക്കം 128 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഈ മാസം 25ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഫോടനങ്ങള്‍ തുടരുന്നത്.

ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയുടെ തെര‍ഞ്ഞെടുപ്പ് റാലിയിലാണ് സ്ഫോടനമുണ്ടായത്.പാര്‍ട്ടി സ്ഥാനാര്‍ഥിയായ സിറാജ് റൈസാനിയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ക്വറ്റയിലെ ആശുപത്രിയിലേക്ക കൊണ്ടു പോകും വഴിയാണ് മരിച്ചത്. എം.എം.എ പാർട്ടിയുടെ നേതാവ് അക്രം ഖാൻ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത് . ദുറാനി പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ദുരാനിയുടെ വാഹനത്തിനരികിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തംതെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു. ഭീകരവാദം പാകിസ്ഥാനില്‍ അടിച്ചമര്‍ത്തിയെന്ന് സര്‍ക്കാരും സൈന്യവും പറയുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ ക്രമസമാധാന നില ദിനം പ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

Similar Posts