International Old
ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു
International Old

ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു

Web Desk
|
16 July 2018 3:55 AM GMT

ഗസയിലെ അല്‍ ഖുത്തൈബ സ്ക്വയറിന് നേരെ നിരവധി തവണയാണ് ഇസ്രയേല്‍ സൈന്യം വ്യോമക്രണം നടത്തിയത്. ആക്രമണത്തില്‍ 15 വയസുള്ള അമീര്‍ അല്‍ നിമ്ര, 16 വയസുള്ള ലോയ് കഹീല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഗസയിലെ അല്‍ ഖുത്തൈബ സ്ക്വയറിന് നേരെ നിരവധി തവണയാണ് ഇസ്രയേല്‍ സൈന്യം വ്യോമക്രണം നടത്തിയത്. ആക്രമണത്തില്‍ 15 വയസുള്ള അമീര്‍ അല്‍ നിമ്ര, 16 വയസുള്ള ലോയ് കഹീല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 15ലധികം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

ഹമാസിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ല. ഗാസയില്‍നിന്ന് ഇസ്രയേലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും നെതന്യാഹു പറയുന്നു.

2014 ലെ യുദ്ധത്തിനുശേഷം പകൽസമയം നടത്തുന്ന ഏറ്റവും ശക്തമായ അക്രമമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഗാസ അതിർത്തിയിൽ ഫലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെയ്പിൽ പതിനഞ്ചുകാരൻ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 220 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts