International Old
ക്യൂബക്കാർക്കിനി  വാർത്ത മൊബൈലിലും വായിക്കാം
International Old

ക്യൂബക്കാർക്കിനി വാർത്ത മൊബൈലിലും വായിക്കാം

Web Desk
|
17 July 2018 3:42 PM GMT

നിലവിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അധികാരമുള്ള ക്യൂബ. 

രാജ്യത്തെ അഞ്ചു മില്യൺ മൊബൈൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ക്യൂബ. പുതിയ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനലിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് വർഷാവസാനത്തോടെ എല്ലാവര്ക്കും മൊബൈലിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള നീക്കം. നിലവിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അധികാരമുള്ള ക്യൂബ.

പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ വെബ്സൈറ്റുകൾ സെർച്ച് ചെയ്യാനോ സ്വാതന്ത്ര്യമില്ല. രാജ്യവ്യാപകമായി മൊബൈൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ ജനങ്ങളിലേക്കെത്തുന്ന വിവരങ്ങൾക്ക് മേൽ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ദുർബലമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എല്ലാവരുടെ മൊബൈലുകളിലും ഇന്റർനെറ്റ് ലഭ്യമാകുന്നത് സുപ്രധാനമായൊരു മാറ്റം തന്നെയാണെന്ന് പറയുന്നു യുറീസ് നോറിഡോ.

നിരവധി വെബ്സൈറ്റുകൾക്കും ചാനലുകൾക്കും വേണ്ടി വാർത്തകൾ തയ്യാറാക്കുന്നയാളാണ് മുപ്പത്തൊമ്പതുകാരനായ യുറീസ്. "ഇനി മുതൽ എവിടെ നിന്ന് വേണമെങ്കിലും എനിക്ക് വാർത്തകൾ തയ്യാറാക്കാം," അദ്ദേഹം സന്തോഷം പങ്കുവെക്കുന്നു. ക്യൂബൻ ടെലികോം അതോറിറ്റിയായ ETECSA യുടെ വെബ്സൈറ്റ് നൽകിയ വിവരമനുസരിച്ചു ഡിസംബർ മുതൽ തന്നെ ചില കമ്പനികൾക്കും എംബസ്സികൾക്കും മൊബൈൽ ഡാറ്റ ലഭ്യമായിരുന്നു.

പണമില്ലായ്മ കൊണ്ടോ, ദീർഘകാലം നീണ്ടുനിന്ന അമേരിക്കൻ വാണിജ്യ ഉപരോധം കൊണ്ടോ, വിവരങ്ങൾ അനിയന്ത്രിതമായി ജനങ്ങളിലേക്കെത്തുന്നതിലുള്ള ഭീതി കൊണ്ടോ ഇന്റർനെറ്റ് ലഭ്യതയിൽ വളരെയധികം പിറകെയാണ് ക്യൂബ. 2013 വരെ ടൂറിസ്റ്റ് ഹോട്ടലുകളിൽ മാത്രമേ ഇന്റർനെറ്റ് ലഭ്യമായിരുന്നുള്ളൂ. റൗൾ കാസ്‌ട്രോക്ക് ശേഷം രാജ്യത്തിൻറെ പ്രസിഡന്റായ അമ്പത്തെട്ടുകാരൻ മിഗ്വേല്‍ ഡയസ് കാനല്‍ ആണ് ക്യൂബയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ടത്.

Related Tags :
Similar Posts