International Old
ട്രംപ് പുടിന്‍ കൂടിക്കാഴ്ച്ച വേദിക്ക് പുറത്ത് ട്രംപിനെതിരെ പ്രതിഷേധം
International Old

ട്രംപ് പുടിന്‍ കൂടിക്കാഴ്ച്ച വേദിക്ക് പുറത്ത് ട്രംപിനെതിരെ പ്രതിഷേധം

Web Desk
|
17 July 2018 2:14 AM GMT

ട്രംപ് പ്രസിഡന്റായതിന് ശേഷം ഗാഗ് നിയമം വീണ്ടും നടപ്പാക്കിയതിനെതിരായായിരുന്നു പ്രതിഷേധം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും കൂടിക്കാഴ്ച്ച നടക്കുന്ന ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കിയില്‍ ട്രംപിനെതിരെ പ്രതിഷേധം. ട്രംപ് പ്രസിഡന്റായതിന് ശേഷം ഗാഗ് നിയമം വീണ്ടും നടപ്പാക്കിയതിനെതിരായായിരുന്നു പ്രതിഷേധം.

ട്രംപ് പുടിന്‍ ഉച്ച കോടി നടന്ന ഹെല്‍സിന്‍കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരുന്നു പ്രധിഷേധക്കാര്‍ ഒത്തുകൂടിയത്. മെക്‌സിക്കന്‍ സിറ്റി പോളിസി എന്നറിയപ്പെടുന്ന ഗര്‍ഭഛിദ്രം തടയുന്ന ഗാഗ് നിയമത്തിനെതിരായായിരുന്നു പ്രതിഷേധം.

ലോകത്താകെ യു എസ് ധനസഹായം ലഭിക്കുന്ന സംഘടനകളും, ക്ലിനിക്കുകളും ഗര്‍ഭഛിദ്രം നടത്തുന്നത് തടയുന്ന നിയമമാണ് ഗാഗ് നിയമം. ലോകത്താകെയുള്ള സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിഷേധം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതീകാത്മകമായി ഗര്‍ഭം ധരിച്ചും, ട്രംപിന്റെ മുഖം മൂടി ധരിച്ചും വായ് മൂടിക്കെട്ടിയുമായിരുന്നു പ്രതിഷേധം.

Similar Posts