International Old
പട്ടിയിറച്ചി കഴിക്കരുതേ; നായകളെ ദത്തെടുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയയില്‍ പ്രചരണം
International Old

പട്ടിയിറച്ചി കഴിക്കരുതേ; നായകളെ ദത്തെടുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയയില്‍ പ്രചരണം

Web Desk
|
18 July 2018 3:44 AM GMT

പ്രസിഡന്റ് മൂൻ ജെ ഇനിന്റെ പട്ടിയായ ടോറിയാണ് പ്രചരണത്തിന്റെ ഔദ്യോഗിക മുഖം

പട്ടികളെ ദത്തെടുക്കുകയും സംരക്ഷിക്കുകും ചെയ്യുന്ന ‌പരിപാടിയുടെ പ്രചരണത്തിന് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ തുടക്കമായി. പട്ടികളെ തിന്നരുതെന്ന സന്ദേശവുമായാണ് പ്രചരണം. പ്രസിഡന്റ് മൂൻ ജെ ഇനിന്റെ പട്ടിയായ ടോറിയാണ് പ്രചരണത്തിന്റെ ഔദ്യോഗിക മുഖം.

മൃഗസംരക്ഷണ സംഘടനയായ കെയറിന്റെ നേതൃത്വത്തിലുള്ള പ്രചരണം കൊറിയന്‍ കലണ്ടർ പ്രകാരം ഈ വർഷത്തെ കൂടിയ ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളിലൊന്നാണ് തുടങ്ങിയത് ദക്ഷിണകൊറിയയുടെ പലഭാഗത്തും പട്ടിയിറച്ചിയുടെ സൂപ്പ് പ്രധാന വിഭവമാണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

പ്രസിഡന്റ് കഴിഞ്ഞ വർഷം രക്ഷപ്പെടുത്തുകയും ദത്തെടുക്കുകയും ചെയ്തതാണ് ടോറി എന്ന പട്ടിയെ. അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അവക്ക് ഉടമസ്ഥാവകാശം നൽകി വളർത്തുമൃഗങ്ങളാക്കി മാറ്റുന്നതിനുള്ള ബോധവത്കരണത്തിനായി തുടങ്ങിയ ക്യാമ്പയിനിൽ ആണ് ടോറിയെ ദത്തെടുത്തത്. മാരു എന്ന കൊറിയന്‍ പുന്‍സാങ് പട്ടിയും ജിങ്-ജിങ് എന്ന പൂച്ചയും പ്രസിഡന്റിന്റെ വളർത്തുമൃഗങ്ങളാണ്. ടോറിയുമായി സാമ്യമുള്ള കളിപ്പാട്ടങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.ഞാൻ ഭക്ഷണമല്ലെന്ന സന്ദേശം എല്ലാ കളിപ്പാട്ടങ്ങളിലും പതിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയിൽ പട്ടിമാംസം ഉപയോഗിക്കുന്നവരിൽ ഏറെയും മുതിർന്ന തലമുറയിൽപ്പെട്ടവരാണ്. പട്ടിമാംസ ഉപഭോഗത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തൽ.

Similar Posts