International Old
യുഎസ് തെരഞ്ഞെടുപ്പ്; മരിയ ബുടിനക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം
International Old

യുഎസ് തെരഞ്ഞെടുപ്പ്; മരിയ ബുടിനക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം

Web Desk
|
19 July 2018 2:17 AM GMT

റഷ്യന്‍ വനിത മരിയ ബുറ്റിനെയുടെ അറസ്റ്റ് വിവരം ഞായറാഴ്ചയാണ് അമേരിക്ക പുറത്തു വിട്ടത്. 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റം

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തി എന്ന് ആരോപിച്ച് അമേരിക്ക അറസ്റ്റ് ചെയ്ത റഷ്യന്‍ വനിത മരിയ ബുടിനക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏജന്റായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കൊളംബിയ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.

ये भी पà¥�ें- പ്രതിഷേധം ശക്തമായി; പുടിന്‍ അനുകൂല പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ട്രംപ്

യുഎസ് നീതിന്യായ വിഭാഗം 2016ലെ യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. റഷ്യന്‍ വനിത മരിയ ബുറ്റിനെയുടെ അറസ്റ്റ് വിവരം കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്ക പുറത്തു വിട്ടത്. 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

റഷ്യന്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുകയായിരുന്നു ബുറ്റീനെയുടെ ദൗത്യം എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ബുറ്റീനെക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസഥരുടെ നിര്‍ദേശപ്രകാരമായിരുന്നു യുവതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു.

തോക്ക് കൈവശം വെക്കുന്നതിന് അനുവാദം വേണമെന്ന് വാദിക്കുന്ന റഷ്യയിലെ റൈറ്റ് ടു ബിയര്‍ ആര്‍ംസിന്റെ സ്ഥാപക കൂടിയാണ് ബുറ്റീനെ. അതേസമയം യുഎസിന്റെ ആരോപണങ്ങളെ യുവതിയുടെ അഭിഭാഷക നിഷേധിച്ചു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ വാഷിങ്ടണിലായിരുന്നു താമസിച്ചിരുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെല്‍ സംബന്ധിച്ച അനേഷണം വിഡ്ഢിത്തമാണെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അറസ്റ്റ് വാര്‍ത്തയും പുറത്തുവന്നത്.

Similar Posts