International Old
‘’വിശക്കുമ്പോള്‍ വയറ് നിറയെ വെള്ളം കുടിച്ചു, ആ ദിവസങ്ങളില്‍ ഭക്ഷണത്തെക്കുറിച്ചാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചത്’’
International Old

‘’വിശക്കുമ്പോള്‍ വയറ് നിറയെ വെള്ളം കുടിച്ചു, ആ ദിവസങ്ങളില്‍ ഭക്ഷണത്തെക്കുറിച്ചാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചത്’’

Web Desk
|
20 July 2018 6:07 AM GMT

ഗുഹയില്‍ നിന്ന് പുറത്തെത്തി...ആശുപത്രിയില്‍...പിന്നെ മരുന്നുകളുടെ സഹായത്തോടെ ഒരു പോള കണ്ണടച്ചൊന്നുറങ്ങി

എങ്ങിനെയാണ് അത്രയും ദിവസം നിങ്ങള്‍ ആ ഗുഹയില്‍ കഴിഞ്ഞതെന്ന ചോദ്യത്തിന് അവര്‍ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. തായ്‍‍ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരോടും എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് മൌനമോ ഒരു ചിരിയോ മാത്രമായിരുന്നു ‌ ഉത്തരം.

ആശുപത്രി വിട്ട് വീട്ടിലെത്തിയ കുട്ടികളെ കാണാന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്കായിരുന്നു. വരുന്നവര്‍ വരുന്നവര്‍ കെട്ടിപ്പിടിച്ചും വിതുമ്പിയും അനുഗ്രഹിച്ചും സ്നേഹം പ്രകടിപ്പിക്കുന്നു. എങ്ങിനെയാണ് ഗുഹയില്‍ അത്രയും ദിവസം കഴിഞ്ഞതെന്ന ചോദ്യത്തിന് ഭക്ഷണത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന് ടീം കാപ്റ്റന്‍ ദുആങ്ഫെറ്റ് പ്രോംദെപ്. വിശക്കുമ്പോഴൊക്കെ എല്ലാവരും വയറ് നിറയെ വെള്ളം കുടിച്ചു. അങ്ങിനെ ദിവസങ്ങള്‍ കഴിഞ്ഞുകൂടി...

ഗുഹയില്‍ നിന്ന് പുറത്തെത്തി...ആശുപത്രിയില്‍...പിന്നെ മരുന്നുകളുടെ സഹായത്തോടെ ഒരു പോള കണ്ണടച്ചൊന്നുറങ്ങി....എല്ലാം സാധാരണഗതിയിലേക്ക് എത്തിയതിന് ശേഷമാണ് അവരാ വിവരം അറിയുന്നത്. തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ഡൈവര്‍ സാമറന്‍ കുനനെ കുറിച്ച്.. അദ്ദേഹമാണ് ധൈര്യശാലിയെന്ന് ടീം ക്യാപ്റ്റന്‍. 24ന് നടക്കുന്ന സാമറന്‍ കുനന്‍ അനുസ്മരണ ചടങ്ങില്‍ പതിമൂന്ന് പേരും പങ്കെടുക്കും.

Related Tags :
Similar Posts