ഗസ മുനമ്പിലെ സംഘര്‍ഷാവസ്ഥക്ക് പിന്നാലെ ഹമാസ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു
|ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും നടത്തിയ സമാധാന ശ്രമങ്ങളെ തുടര്‍ന്നാണ് പ്രഖാപനം
ഗസ മുനമ്പിലെ സംഘര്‍ഷാവസ്ഥക്ക് പിന്നാലെ ഹമാസ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും നടത്തിയ സമാധാന ശ്രമങ്ങളെ തുടര്‍ന്നാണ് പ്രഖാപനം. എന്നാല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
മേഖലയില്‍ സംഘര്‍ഷാവസ്ഥാ തുടരുന്നതിനിടയിലാണ് ഹമാസ് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് ഹമാസ് സന്നദ്ധരായത്. ഹമാസിന്റെ വെടി നിര്‍ത്തല്‍ ഫ്രഖ്യാപനം വന്നതിനു ശേഷവും ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ നാല് ഫലസ്തീന്‍കാരും മൂന്ന് ഹമാസ് പോരാളികളും ഒരു ഇസ്രായേല്‍ സൈനികനുമടക്കം 8 പേരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന പതിവ് വെള്ളിയാഴ്ച പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്.ഇരു വശങ്ങളില്‍ നിന്നുമുള്ള ആക്രമണങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം കൊണ്ടു മാത്രം 120ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.