ജപ്പാനില്‍ കഠിനമായ ഉഷ്ണതരംഗം; 30 പേര് മരിച്ചു
|കഴിഞ്ഞ രണ്ടാഴ്ചയായി കഠിനമായ ചുടില്‍ വലയുകയാണ് ജപ്പാനിലെ ജനങ്ങള്‍
ജപ്പാനില്‍ കഠിനമായ ഉഷ്ണതരംഗം. 30 പേര് മരിച്ചു. ആയിരത്തിലധികം ആളുകള്‍ ആശുപത്രിയില്‍. കഴിഞ്ഞ രണ്ടാഴ്ചയായി കഠിനമായ ചുടില്‍ വലയുകയാണ് ജപ്പാനിലെ ജനങ്ങള്‍. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. 5 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. ക്യോട്ടോ സിറ്റിയില്‍ 7 ദിവസമായി താപനില 38 ഡിഗ്ര സെല്‍ഷ്യസില്‍ തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് തപനില യാതൊരു വ്യതിയാനവുമില്ലതെ ഒരേ അളവില്‍ തുടരുന്നത്. 30 പേരുടെ ജീവനാണ് ഇതുവരെ കഠിനമായ ചൂട് കഴര്ന്നെടുത്തത്. ആയിരത്തലധികം പേരെ ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന് സ്കൂളില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൂടിന്റെ ആഘാതം തടയാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ സ്ക്കൂളുകള്‍ക്ക് ജപ്പാന് വിദ്യാഭ്യാസ മന്ത്രലയം നിര്‍ദ്ദേശം നല്കി. ചൂട് കാലത്തെക്ഷീണം തടയാന്‍ ആവശ്യമായ വെള്ളം കുടിക്കാന്‍ ജനങ്ങളോട് കാലാവസ്ഥ വ്യതിയാന കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജപ്പാനില്‍ വെള്ളപൊക്കം വന്‍ നാശം വിതച്ചതിന് പിന്നാലെയാണ് ഉഷണ തരംഗം രൂക്ഷമാവുന്നത്. വെള്ളപൊക്ക ബാധിതപ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം കടുത്ത ചൂട് മൂലം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ചൂട് താങ്ങാനകതെ വിഷമിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.