International Old
പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍
International Old

പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍

Web Desk
|
25 July 2018 2:05 AM GMT

തെരഞ്ഞെടുപ്പ് നടക്കുന്നത് ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ നിയമസഭയിലേക്കും; ജനവിധി തേടുന്നത് പതിനൊന്നായിരത്തിലധികം സ്ഥാനാര്‍ഥികള്‍; മൂന്നരലക്ഷത്തിലധികം സൈനികരെ വിന്യസിച്ചു

പാകിസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിച്ചു. രാജ്യമെങ്ങും കനത്ത സുരക്ഷ. പോളിംഗ് സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിച്ചു. രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ക്കും ചില സ്ഥാനാര്‍തികള്‍ക്കും ഭീകരരുടെ വധഭീഷണിയും നിലനില്‍ക്കുന്നു.

പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ജനാധിപത്യ സര്‍ക്കാര്‍ പട്ടാള അട്ടിമറിയില്ലാതെ കാലാവധി പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാല് പ്രവിശ്യാ നിയമസഭകളിലെ 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളുമാണ് മല്‍സര രംഗത്തുള്ളത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നവാസ് ശെരീഫിന്റെ പാകിസ്ഥാന്‍ മുസ്‍ലിംലീഗ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി, ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ട് എന്നിവരാണ് മല്‍സര രംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍.

രാവിലെ 8 മണിക്ക് തുടങ്ങുന്ന തെരെഞ്ഞെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഒന്നര ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരെഞ്ഞെടുപ്പ് ചുമതല.

2013ല്‍ നടന്ന തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടി സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. അതീവ സുരക്ഷയില്‍ നിരവധി പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് ഉള്ളത്. പോളിംഗ് ബൂത്തിനകത്തും പുറത്തും സൈന്യത്ത് വിന്യസിച്ചതിനെ പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് നടക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഇൻറർ സർവീസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

തെരഞ്ഞടുപ്പായതോടെ പാകിസ്ഥാന്റെ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം 20 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്

Related Tags :
Similar Posts