International Old
തെരഞ്ഞെടുപ്പില്‍ പട്ടാളം ഇടപെട്ടു; ഫലം അംഗീകരിക്കുന്നില്ലെന്ന് പാക് മുസ്‍ലിം ലീഗ് 
International Old

തെരഞ്ഞെടുപ്പില്‍ പട്ടാളം ഇടപെട്ടു; ഫലം അംഗീകരിക്കുന്നില്ലെന്ന് പാക് മുസ്‍ലിം ലീഗ് 

Web Desk
|
26 July 2018 3:16 AM GMT

പാക് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് അനുകൂലമായി പട്ടാളത്തിന്‍റെ ഇടപെടലുണ്ടായെന്ന് പാകിസ്താന്‍ മുസ്‍ലിം ലീഗ് നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ശഹബാസ് ഷരീഫ്

പാക് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന് അനുകൂലമായി പട്ടാളത്തിന്‍റെ ഇടപെടലുണ്ടായെന്ന് പാകിസ്താന്‍ മുസ്‍ലിം ലീഗ് നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ശഹബാസ് ഷരീഫ് രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്നും തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലാകെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് മൂന്ന് ലക്ഷത്തി എഴുപത്തി ഒന്നായിരം പട്ടാളക്കാരെയാണ് വിവിധ പോളിംഗ് ബൂത്തുകളിലായി വിന്യസിച്ചിരുന്നത്. മുസ്‌ലിം ലീഗിന്‍റെ ആരോപണങ്ങളെ തള്ളി ഇമ്രാന്‍ ഖാനും രംഗത്ത് വന്നു. ലീഗ് ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടെടുപ്പ് നടന്ന 272 സീറ്റുകളില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി 112 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് 65 സീറ്റുകളിലും ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 43 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Related Tags :
Similar Posts