International Old
സ്വീഡിഷ് രാജകിരീടങ്ങള്‍ പട്ടാപ്പകല്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍ സ്പീഡ്‌ബോട്ടില്‍ രക്ഷപ്പെട്ടു
International Old

സ്വീഡിഷ് രാജകിരീടങ്ങള്‍ പട്ടാപ്പകല്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍ സ്പീഡ്‌ബോട്ടില്‍ രക്ഷപ്പെട്ടു

Web Desk
|
2 Aug 2018 7:10 AM GMT

13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കത്തീഡ്രല്‍ സ്‌റ്റോക്‌ഹോമില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയാണ്. ചാള്‍സിനെയും ക്രിസ്റ്റീനയെയും ഇവിടെയാണ് അടക്കിയിരിക്കുന്നത്.

സ്വീഡനിലെ മുന്‍ ഭരണാധികാരികളുടെ കിരീടങ്ങള്‍ രണ്ടു മോഷ്ടാക്കള്‍ പട്ടാപ്പകല്‍ കവര്‍ന്നു. പതിനേഴാം നൂറ്റാണ്ടില്‍ സ്വീഡന്‍ ഭരിച്ച ചാള്‍സ് പതിനാലാമന്‍ രാജാവിന്റെസയും ഭാര്യ ക്രിസ്റ്റീന രാജ്ഞിയുടെയും കിരീടങ്ങള്‍ അടക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കള്‍ സ്ട്രാംഗ്‌നാസ് കത്തീഡ്രലില്‍നിന്നാണു മോഷണം പോയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കത്തീഡ്രല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത സമയത്തായിരുന്നു മോഷണം. കവര്‍ച്ചക്കാര്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് രത്‌നഖചിതമായ കിരീടങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിവേഗം പുറത്തിറങ്ങി സമീപത്തെ തടാകത്തിനടുത്തെത്തി സ്പീഡ് ബോട്ടിലൂടെ രക്ഷപ്പെട്ടു.

കത്തീഡ്രലിന്റെ ആകാശ ദൃശ്യം

13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കത്തീഡ്രല്‍ സ്‌റ്റോക്‌ഹോമില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയാണ്. ചാള്‍സിനെയും ക്രിസ്റ്റീനയെയും ഇവിടെയാണ് അടക്കിയിരിക്കുന്നത്. വിദഗ്ധ സംഘമാണ് കവര്‍ച്ച നടത്തിയതെന്നു പോലീസ് പറഞ്ഞു. വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഫ്രാന്‍സിലും സമാനരീതിയിലുള്ള മോഷണം നടന്നിരുന്നു. സെന്റ് ട്രോപ്പസിലെ ആഭരണശാലയില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ചവര്‍ സ്പീഡ്‌ബോട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്.

Related Tags :
Similar Posts