International Old
കല്ലിലോ തടിയിലോ അല്ല, ഇത് നെല്‍പ്പാടങ്ങളില്‍ വിരിഞ്ഞ കരവിരുതുകള്‍ 
International Old

കല്ലിലോ തടിയിലോ അല്ല, ഇത് നെല്‍പ്പാടങ്ങളില്‍ വിരിഞ്ഞ കരവിരുതുകള്‍ 

Web Desk
|
7 Aug 2018 3:20 AM GMT

പ്രതിദിനം, ഇരുപതിനായിരത്തിലധികം ആളുകളാണ് നെല്‍പ്പാടം സന്ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നത്

ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ സുന്ദരമായ ഗ്രാമം വര്‍ണശബളമായ നെല്‍പ്പാടങ്ങളാല്‍ ശ്രദ്ധേയമാവുകയാണ്. പ്രതിദിനം, ഇരുപതിനായിരത്തിലധികം ആളുകളാണ് നെല്‍പ്പാടം സന്ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നത്.

ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കാഴ്ചക്കാര്‍ക്ക് ദൃശ്യാനുഭൂതി നല്‍കുന്ന നെല്‍പ്പാടം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ചിത്രശലഭങ്ങള്‍ കൊണ്ടും വിവിധ വര്‍ണങ്ങളാലും വിരിയിച്ചെടുത്ത വന്‍ പാടശേഖരം ഹെവാന്‍ ഗ്രാമത്തില്‍ മൂന്ന് മുതല്‍ എട്ട് ഹെക്ടര്‍ വരെ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. പാടശേഖരത്തിന്റെ ദൃശ്യഭംഗി സന്ദര്‍ശകരെ കണ്ണഞ്ചിപ്പിക്കുന്നു. കുന്നിന്‍ മുകളിലെ നെല്‍പാടത്തെ ഓരോ കരവിരുതും ആസ്വാദക മനസിനെ യഥാര്‍ഥത്തില്‍ അങ്ങേയറ്റം കീഴടക്കുന്നതാണ്.

ഓരോ തൊഴിലാളിക്കും പ്രത്യേകം പരിശീലനം നല്‍കുന്നുണ്ട്. വരിയിലും നിരയിലുമായി പ്രതേകം പരിശീലകരെ നിര്‍ത്തി അവര്‍ കൊടുക്കുന്ന നിര്‍ദ്ദേശമനുസരിച്ച് വ്യത്യസ്തയിനം നെല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ മാസ്മരിക കലാസൃഷ്ടിയാണ് നെല്‍പ്പാടത്തിന് ഇത്രയധികം ദൃശ്യഭംഗിയേകുന്നത്. ഇതിനായി തൊഴിലാളികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ഓരോ സ്ഥാനത്തെയും മുന്‍നിര്‍ത്തി വരിയിലും നിരയിലുമായി തൊഴിലാളികളെ വിന്യസിച്ച് നിര്‍ത്തി വ്യത്യസ്ത ഇനം നെല്‍ച്ചെടികളെ കോര്‍ത്തിണക്കി വച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

Similar Posts