ലോക ചരിത്രത്തിന്റെ ഗതി തിരുത്തിയ ഫ്രഞ്ച് വിപ്ലവം
|1792 ഓഗസ്റ്റ് 10നായിരുന്നു ഫ്രാന്‍സിലെ രാജകൊട്ടാരം ആക്രമിച്ച് ജനാധിപത്യത്തിന്റെ കൊടി നാട്ടിയത്
ലോക ചരിത്രത്തിന്റെ ഗതി തിരുത്തിയ സംഭവങ്ങളിലൊന്നാണ് ഫ്രഞ്ച് വിപ്ലവം . 1792 ഓഗസ്റ്റ് 10നായിരുന്നു ഫ്രാന്‍സിലെ രാജകൊട്ടാരം ആക്രമിച്ച് ജനാധിപത്യത്തിന്റെ കൊടി നാട്ടിയത്. ലോകത്തെങ്ങുമുള്ള വിപ്ലവങ്ങള്‍ക്ക് കരുത്തു നല്‍കുന്നതായിരുന്നു ഈ സംഭവം.
ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്. ലൂയി പതിനാറാമനായിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂലൈ 14 ന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്.
1792 ഓഗസ്റ്റ് 10ന് പൊതുജനങ്ങള്‍ ഒത്തുകൂടി ലൂയി പതിനാറാമന്റെ രാജ കൊട്ടാരം തകര്‍ത്തു. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നല്‍കിയതാണെന്നും രാജാവിനെ ചോദ്യം ചെയ്യാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നുമായിരുന്നു രാജാക്കന്മാരുടെ വാദം. തങ്ങള്‍ക്കു ശേഷം പ്രളയെമെന്നു പ്രഖ്യാപിച്ചിരുന്നു രാജാക്കന്മാരുടെ കൊട്ടാരം അടിച്ചു തകര്‍ത്ത് ജനാധിപത്യ ഫ്രാന്‍സിന്റെ കൊടിയുയര്‍ത്തുകയായിരുന്നു സാധാരണ ജനങ്ങള്‍.
തുടര്‍ന്ന് 1792 സെപ്തംബറില്‍ പുതിയ ഭരണഘടന രൂപീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ദേശീയ കണ്വെന്ഷന് ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. സ്വാതന്ത്യം സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ലോകത്തെങ്ങും വലിയ ആവേശമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന സ്വേഛാധിപത്യ രാജഭരണങ്ങള്‍ വിറച്ചു തുടങ്ങി. പില്ക്കാലത്തുണ്ടായ ലോകവിപ്ലവങ്ങള്ക്കെല്ലാം കരുത്തു പകര്‍ന്നത് ഈ ആശയമായിരുന്നു. യൂറോപില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യം കുറിക്കപ്പെട്ടു. ദേശീയതയുടെ ആവിര്‍ഭാവത്തിനും തുടക്കമായത് ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നായിരുന്നു.